നിർധന കുടുംബത്തിൽപ്പെട്ട പെൺകുട്ടിയുടെ മംഗല്യസ്വപ്‌നം യാഥാർത്ഥ്യമാക്കി പോലീസ് ഉദ്യോഗസ്ഥർ. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. വിവാഹ ഒരുക്കത്തിനിടെ കഴിഞ്ഞ ഏപ്രിൽ 24 നാണു യുവതിയുടെ വീട്ടിൽ മോഷ്ടാക്കൾ അതിക്രമിച്ച് കയറി പണം കവരുകയും ഇത് തടയാൻ ചെന്ന സഹോദരനെ കൊല്ലപ്പെടുത്തുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ വിവാഹം മുടങ്ങി. എന്നാൽ താങ്ങായി കുടുംബം എത്തുകയായിരുന്നു.
വിവാഹത്തിന് രണ്ട് ദിവസം മുൻപാണ് ഉദയ് കുമാരി എന്ന യുവതിയുടെ വീട്ടിൽ മോഷ്ടാക്കൾ അതിക്രമിച്ചു കയറി വിവാഹത്തിനായി സൂക്ഷിച്ച സ്വർണവും പണവും കവരുന്നത്. ഇത് തടയാൻ എത്തിയ യുവതിയുടെ സഹോദരൻ ശിവ്ദിൻ ഗുണ്ടകളുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സംഭവത്തെ തുടർന്ന് വരൻറെ വീട്ടുകാർ വിവാഹത്തിൽ നിന്ന് താത്കാലികമായി പിന്മാറുകയായിരുന്നു.
തുടർന്ന് ഗോണ്ട പോലീസ് സൂപ്രണ്ട് വിനീത് ജയ്‌സ്വാൾ വരൻറെ കുടുംബത്തെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി വിവാഹത്തിനായി പുതിയ തിയതിയും നിശ്ചയിക്കുകയും വിവാഹം നടത്തികൊടുക്കുകയുമായിരുന്നു. വിവാഹത്തിൻറെ പൂർണമായ ചെലവും അവർ വഹിച്ചു. വധുവിന് 1,51,000 രൂപയും സ്വർണാഭരണങ്ങളും വീട്ടുപകരണങ്ങളും നൽകി. വിവാഹകാര്യങ്ങളുടെ മേൽനോട്ടം പൂർണമായും വഹിച്ചത് പോലീസ് ഉദ്യോഗസ്ഥരായിരുന്നു.
Discussion about this post