സഹികെട്ടപ്പോഴാണ് മറ്റ് സംസ്ഥാനങ്ങളിൽ നിക്ഷേപം മാറ്റിയതെന്ന് കിറ്റക്‌സ് എം ഡി സാബു എം ജേക്കബ്. മറ്റ് പല സ്ഥാപനങ്ങളും കേരളം വിട്ടപ്പോൾ കിറ്റക്‌സ് ഇവിടെ തുടർന്നു.ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്‌സിനു മേൽ ചുമത്താൻ സാധിച്ചിട്ടില്ല. സഹികെട്ടാണ് കേരളം വിട്ടത്. വ്യവസായ മന്ത്രി ആന്ധ്ര മോശമാണെന്ന് പറഞ്ഞു. കേരളം ആരുടെയും പിതൃസ്വത്തല്ല. പി.രാജീവ് പറയുന്നത് കേട്ടാൽ കേരളം അവരുടെ സ്വത്താണെന്ന് തോന്നുമെന്നും സാബു എം.ജേക്കബ് പറഞ്ഞു.
സ്വന്തം കുറവുകൾ മറച്ച് വെക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ്. കേരളം ആരുടെയും പിതൃസ്വത്തല്ല. മുതൽ മുടക്കില്ലാത്ത റിസ്‌കില്ലാത്ത വ്യവസായമായി പലരും രാഷ്ട്രീയം കണ്ടുപിടിച്ചു. കിറ്റക്‌സ് 1000 രൂപയല്ല ശമ്പളം കൊടുക്കുന്നത്. സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്കാണ് കിറ്റക്‌സ് ജോലി നൽകുന്നത്. കുത്തക മുതലാളിമാരെയാണ് ഇടത് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് മന്ത്രി രാജീവ് പറയുന്നതെന്നും സാബു എം ജേക്കബ് വിമർശിച്ചു.
ഇത് രാജീവിന്റെ പണമോ എൽഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണിത്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പേകണമെന്ന് ഞാൻ തീരുമാനിക്കുമെന്ന് അ്‌ദ്ദേഹം കുറ്റപ്പെടുത്തി.
പേടിച്ചിട്ടാണ് പല നിക്ഷേപകരും വ്യവസായികളും പ്രശ്‌നങ്ങൾ പുറത്ത് പറയാത്തത്. മന്ത്രി പി. രാജീവിന്റെ മക്കൾ വിദേശത്ത് കോടികൾ മുടക്കി പഠിക്കുന്നു. കിറ്റക്‌സ് ആന്ധ്രയിൽ പോയാലും 10 മണിക്കൂർ ജോലി ചെയ്യിക്കില്ല. 8 മണിക്കൂർ തന്നെയാവും ജോലി. കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ ചിന്തിച്ചിട്ടില്ല, ചിന്തിക്കുന്നുമില്ലെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.
Discussion about this post