രാജ്യദ്രോഹപരമായ പ്രസ്താവന നടത്തിയെന്നാരോപിച്ച് ജെ.എന്‍.യുവിലെ മലയാളി പ്രൊഫസര്‍ നിവേദിതാ മേനോനെതിരെ പരാതി. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന് ജോയിന്റ് സെക്രട്ടറിയും യൂണിയനിലെ എബിവിപിയുടെ പ്രതിനിധിയുമായ സൗരഭ് ശര്‍മയാണ് വസന്ത്കുഞ്ജ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
കശ്മീരിനെക്കുറിച്ച് പ്രൊഫസര്‍ നിവേദിതാ മേനോന് രാജ്യദ്രോഹപരമായ പ്രസ്താവന നടത്തിയെന്നാണ് പരാതി. അഫ്സല് ഗുരു അനുസ്മരണച്ചടങ്ങ് നടത്താന്‍ അനുവദിച്ചതിനെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പരിപാടി നടത്താന്‍ അനുവദിച്ചതിനാലാണ് ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴങ്ങിയതെന്ന് പരാതിയില്‍ പറയുന്നു.
പരിപാടിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ജെ.എന്‍.യു ഭരണസമിതിയ്ക്ക് നേരത്തെ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും സൗരഭ് ശര്‍മ അറിയിച്ചു.
താന്‍ ദേശവിരുദ്ധമായിട്ടൊന്നും പറഞ്ഞിട്ടില്ലെന്ന് നിവേദിതാ മേനോന് പറഞ്ഞു. ജെ.എന്‍.യുവിലെ രാജ്യാന്തര പഠന വിഭാഗത്തില്‍ രാഷ്ട്രമീമാംസാ പ്രൊഫസറാണ് നിവേദിതാ മേനോന്.
Discussion about this post