മുഹമ്മദ് നബിയെ അപമാനിച്ച ലേഖനം എഴുതിയ മാതൃഭൂമിയെ വിമര്‍ശിച്ചും അതിനെതിരെ നടന്ന പ്രതിഷേധത്തെ ന്യായീകരിച്ചും ഇടതുപക്ഷ നിരൂപകനും, അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ലേഖനം ചോദ്യം ചെയ്ത് മാധ്യമ്ര പ്രവര്‍ത്തകനായ സുജിത്ത് നടത്തിയ ഓഡിയൊ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. വിഷയത്തില്‍ സെബാസ്റ്റിയന് പോള്‍ സ്വീകരിച്ചത് ഇരട്ടത്താപ്പാണെന്ന് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണങ്ങളാണ് പുറത്തായത്.
പ്രവാചക നിന്ദാ വിഷയത്തില്‍ പ്രതിഷേധങ്ങളെ ന്യായീകരിച്ച സെബാസ്റ്റ്യന്‍ പോള്‍ എന്തു കൊണ്ടാണ് പെരുമാള്‍ മുകുഗന്‍ നേരെയും സരസ്വതിയുടെ നഗ്ന ചിത്രം വരച്ച എംഎഫ് ഹുസൈന് നേരേയും നടന്ന ആക്രമങ്ങള്‍ക്കെതിരായ സംസാരിക്കുന്നുവെന്നാണ് മാധ്യമപ്രവര്ത്തകന് ഉന്നയിച്ച ചോദ്യം. ചോദ്യം പ്രസക്തമാണെന്ന് സമ്മതിച്ച സെബാസ്റ്റ്യന്‍ പോള്‍ ഇക്കാര്യം ആലോചിക്കാമെന്നും പറയുന്നുണ്ട്. ഒറു ലേഖനം പ്രസിദ്ധീകരിക്കാനും, രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനും ഇത്ര തരം താഴരുതെന്ന് പറഞ്ഞാണ് സുജിത്ത് ടെലിഫോണ്‍ സംഭാഷണം അവസാനിപ്പിക്കുന്നത്.
ജന്മഭൂമി കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ് സുജിത്ത്.
ഓഡിയൊ-
Discussion about this post