സ്ത്രീകളെ പീഡിപ്പിച്ച 60 കാരനെ കൊന്നുകത്തിച്ച് പ്രതികാരം വീട്ടി അതിജീവിതകളായ സ്ത്രീകൾ, സംഭവത്തിൽ എട്ട് സ്ത്രീകളടക്കം 10 പേർ അറസ്റ്റിലായി. ഒഡീഷയിലെ ഗജപതി ജില്ലയിലാണു സംഭവം. പഞ്ചായത്തംഗവും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്. കഴിഞ്ഞ മൂന്നിന് പ്രതി 52 വയസ്സുള്ള വിധവയെ പീഡിപ്പിച്ചതായി അറസ്റ്റിലായവർ വെളിപ്പെടുത്തി.
കൊല്ലപ്പെട്ടയാൾ മുൻപ് പീഡിപ്പിച്ച വനിതകൾ വിധവയുടെ വീട്ടിൽ ഒത്തുചേർന്നശേഷം മറ്റു 2 പേരുടെ സഹായത്തോടെയാണു കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകം നടന്ന ദിവസം സ്ത്രീകൾ ഒന്നിച്ചു വയോധികന്റെ വീട്ടിലെത്തുകയായിരുന്നു. ഉറക്കത്തിലായിരുന്ന ഇയാളെ 52 വയസ്സുകാരി മറ്റുള്ള സ്ത്രീകളുടെ സഹായത്തോടെ കൊലപ്പെടുത്തി. വയോധികനിൽനിന്ന് നിരന്തരം ലൈംഗികാതിക്രമങ്ങൾ നേരിട്ടിരുന്നെന്നാണ് പിടിയിലായവർ വെളിപ്പെടുത്തിയത്.
Discussion about this post