രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 7000ലേക്ക് അടുക്കുകയാണ് കേസുകളുടെ എണ്ണമിപ്പോൾ. ഇതുവരെ 6815 ആക്ടീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിലൊന്ന് കേരളത്തിലാണ്.
കേരളത്തിൽ സജീവ കോവിഡ് കേസുകൾ 2000 കടന്നിരിക്കുകയാണ്. ആകെ ആക്ടീവ് കേസുകൾ 2053 ആയിട്ടുണ്ട്. നിലവിൽ രാജ്യത്തെ കേസുകളിൽ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ 24 മണിക്കൂറുടെ കേരളത്തിൽ ഒരു കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 79 വയസുകാരനാണ് കോവിഡ് ബാധമൂലം മരിച്ചത്. ഡൽഹിയിലും ജാർഖണ്ഡിലും ഓരോ മരണം വീതവും റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം വ്യാപിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എക്സ്എഫ്ജി എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. രാജ്യത്തെ 163 പേരെ ബാധിച്ചത് എക്സ്എഫ്ജിയാണെന്ന് ജനിതക ശ്രേണികരണത്തിൽ കണ്ടെത്തി.
Discussion about this post