നെയ്റോബി : കെനിയയിൽ വിനോദസഞ്ചാരികളുമായി പോയ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ച ആറ് വിനോദസഞ്ചാരികളിൽ അഞ്ചുപേരും മലയാളികളാണ്. ഖത്തറിൽ നിന്നും കെനിയ സന്ദർശിക്കാൻ എത്തിയ സംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്.
രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ അഞ്ച് മലയാളികളാണ് അപകടത്തിൽ മരിച്ചത്.
പാലക്കാട് കോങ്ങാട് മണ്ണൂർ പുത്തൻപുര രാധാകൃഷ്ണന്റെ മകൾ റിയ ആൻ (41), മകൾ ടൈറ (8), തൃശൂർ ജില്ലയിൽ നിന്നുള്ള ജസ്‌ന കുറ്റിക്കാട്ടുചാലിൽ (29), മകൾ റൂഹി മെഹ്‌റിൻ (ഒന്നര മാസം), തിരുവനന്തപുരം സ്വദേശിനിയായ ഗീത ഷോജി ഐസക് (58)എന്നിവരാണ് മരിച്ച മലയാളികൾ. ഖത്തറിൽ ജോലി ചെയ്തു വന്നിരുന്നവരാണ് ഇവർ.
മലയാളികളെ കൂടാതെ കർണാടക സ്വദേശികളും ഗോവൻ സ്വദേശികളും ആയിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്. അപകടത്തിൽ 27 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നെയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.









Discussion about this post