മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ കമ്മ്യൂണിസ്റ്റ് ഭീകരവിരുദ്ധ ദൗത്യത്തിനായി വിന്യസിക്കപ്പെട്ട് നാഷണൽ സെക്യൂരിറ്റി ഗാർഡ്. ആദ്യമായാണ് എൻഎസ്ജി കമ്മ്യൂണിസ്റ്റ് ഭീകര വിരുദ്ധ ദൗത്യത്തിനായി എത്തുന്നത്. വിദർഭ മേഖലയിലെ ഗഡ്ചിരോളി രാജ്യത്തെ ഇടതുപക്ഷ തീവ്രവാദത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്.
ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലും ഉയർന്ന അപകടസാധ്യതയുള്ള പ്രവർത്തനങ്ങളിലും വൈദഗ്ധ്യമുള്ള എൻഎസ്ജി കമാൻഡോകളെയാണ് ഗഡ്ചിരോളിയിൽ വിന്യസിച്ചിട്ടുള്ളത്. നിലവിലുള്ള സുരക്ഷാ സംവിധാനത്തെ ശക്തിപ്പെടുത്തുന്നത് കൂടാതെ കമ്മ്യൂണിസ്റ്റ് ഭീകര ഗ്രൂപ്പുകൾക്കെതിരായ ദൗത്യങ്ങളെ കൂടുതൽ ഫലപ്രദമാക്കാനും ലക്ഷ്യമിട്ടാണ് എൻഎസ്ജിയെ ദൗത്യത്തിനായി വിന്യസിച്ചിട്ടുള്ളത്.
ജൂൺ 6 ന് ഗഡ്ചിരോളി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന 12 കമ്മ്യൂണിസ്റ്റ് ഭീകരർ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് മുൻപാകെ കീഴടങ്ങിയിരുന്നു. ഒരു കോടിയിലധികം രൂപ പ്രതിഫലം പ്രഖ്യാപിക്കപ്പെട്ട 12 ഭീകരരാണ് കീഴടങ്ങിയിരുന്നത്. പ്രസ്ഥാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് കീഴടങ്ങാനുള്ള കാരണമെന്നാണ് ഇവർ വ്യക്തമാക്കിയിരുന്നത്.
Discussion about this post