തിരുവനന്തപുരം : തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധി അവസാനിച്ചു. മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകൾ പുനരാരംഭിച്ചു. 6 ശസ്ത്രക്രിയകൾ ഇന്ന് നടത്തി. ശ്രീചിത്ര വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ ഇടപെടലാണ് രോഗികൾക്ക് ആശ്വാസമായത്.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശാസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടി വന്നതോടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി വിഷയത്തിൽ ഇടപെടുകയായിരുന്നു. സുരേഷ് ഗോപി വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ അമൃത് ഫാർമസി വഴി ശസ്ത്രക്രിയ ഉപകരണങ്ങൾ ലഭ്യമാക്കാൻ തീരുമാനമെടുത്തു. അമൃത് ഫാർമസി വഴി ഉപകരണങ്ങൾ എത്തിയതോടെയാണ് ഇന്ന് ശസ്ത്രക്രിയ പുനരാരംഭിച്ചത്.
ഇനിയുള്ള ആറ് മാസം ജം പോർട്ടൽ വഴി അമൃത് ഫാർമസിയുടെ ശസ്ത്രക്രിയ ഉപകരണങ്ങൾ ശ്രീചിത്രയിൽ എത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു. ജനങ്ങൾക്ക് മേൽ യാതൊരു അമിത ഭാരവും അടിച്ചേൽപ്പിക്കാതെ ആയിരിക്കും ചികിത്സകൾ മുന്നോട്ടുപോവുക. ശ്രീചിത്രയിലെ ഡോക്ടർമാരും മറ്റുള്ളവരും പ്രശ്നം പരിഹരിക്കുന്നതിൽ മികച്ച സഹകരണം കാഴ്ചവച്ചു എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
Discussion about this post