സി എം ആർ എല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ. താൻ വിദ്യാസമ്പന്നയായ യുവതിയാണെന്നും മുഖ്യമന്ത്രിയുടെ മകളായതിനാലാണ് തന്നെ കേസിൽ പ്രതിയാക്കുന്നതെന്നും വീണ സത്യവാങ്മൂലത്തിൽ പറയുന്നു. ഹർജിയിലെ ആരോപണങ്ങൾ നിലനിൽക്കില്ലെന്നും മാസപ്പടിയിൽ സിബിഐ അന്വേഷണം വേണ്ടെന്നും സത്യവാങ്മൂലത്തിൽ വീണ വ്യക്തമാക്കുന്നു.
പൊതുതാത്പര്യ ഹർജി തന്നെ ബോധഃപൂർവം മോശക്കാരിയായി ചിത്രീകരിക്കാൻ വേണ്ടിയാണെന്നും ആരോപണങ്ങൾ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും വീണ ആരോപിക്കുന്നു.എക്സാസാലോജിക് എന്നത് ബിനാമി കമ്പനിയല്ലെന്നും തൻറെ പിതാവ് മുഖ്യമന്ത്രി ആകുന്നതിനും രണ്ടു വർഷം മുൻപ് രൂപീകരിച്ച കമ്പനിയാണെന്നും വീണ അവകാശപ്പെട്ടു.
വീണാ വിജയൻ സി എം ആർ എല്ലിൽ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിന്മേൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഹർജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് മുഖ്യമന്ത്രി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയത്.
Discussion about this post