കാനഡയിൽ താമസമാക്കിയ പാകിസ്താൻ പൗരനായ 20 കാരനെ യുഎസിന് കൈമാറി. ഷാഹ്‌സെബ് ജാദൂൺ എന്ന മുഹമ്മദ് ഷാഹ്‌സെബ് ഖാനെയാണ് യുഎസിലേക്ക് അയച്ചത്. ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ആരോപിക്കപ്പെട്ടതിനെ തുടർന്നാണ് ഇയാളെ കൈമാറിയത്. ഫെഡറൽ അധികൃതരാണ് ഇക്കാര്യം അറിയിച്ചു.
ഐസിസിന് സഹായം നൽകാൻ ശ്രമിച്ചതിനും ഭീകരപ്രവർത്തനങ്ങൾ നടത്താൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ബുധനാഴ്ച മുഹമ്മദ് ഷാഹ്‌സെബ് ഖാനെ കോടതിയിൽ ഹാജരാക്കും. എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ എക്‌സ് പോസ്റ്റിലൂടെ കൈമാറ്റം സ്ഥിരീകരിച്ചു. മുഹമ്മദ് ഷാഹ്‌സെബ് ഖാനെ യുഎസിലേക്ക് കൈമാറിയെന്ന് പട്ടേൽ വ്യക്തമാക്കി. ആസൂത്രിതമായ ആക്രമണം തടഞ്ഞ അധികൃതരുടെ ശ്രമത്തെ അദ്ദേഹം പ്രശംസിച്ചു.
2024 ഒക്ടോബർ 7നാണ് ഇസ്രായേലിൽ ഹമാസ് ആക്രമണം നടത്തിയത്. ഇതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ആക്രമണം നടത്താനാണ് യുവാവ് പദ്ധതിയിട്ടതെന്ന് ആരോപണം.
Discussion about this post