രാജ്യത്ത് എയർ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങൾ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. പുതിയതായി നിർമ്മിക്കുന്ന എസിയുടെ താപനില, ചൂട് എത്ര ഉയർന്നാലും 20 ഡിഗ്രി സെൽഷ്യസിന് താഴെ മതിയെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. എസിയുടെ ഉയർന്ന താപനില 28 ഡിഗ്രി ആക്കും.
വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വർധിച്ചുവരുന്ന ഊർജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊർജമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. തീരുമാനം ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഖട്ടർ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് താപനില നിയന്ത്രണം കൊണ്ടുവരുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
റെസിഡൻഷ്യൽ, വാണിജ്യ സ്ഥാപനങ്ങൾക്ക് മാത്രമല്ല, വാഹനങ്ങളിലെ എയർ കണ്ടീഷനിംഗ് സംവിധാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമാകും. കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചുവരുന്ന താപനില, കൂളിംഗ് ഉപകരണങ്ങളുടെ ഉപയോഗത്തിലെ വർദ്ധനവ് എന്നിവയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ നീക്കം എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഊർജ്ജ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വൈദ്യുതി ആവശ്യകതയിലെ പെട്ടെന്നുള്ള കുതിച്ചുചാട്ടം കുറയ്ക്കുന്നതിനും ഉപഭോക്താക്കളുടെ വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിനും ഈ തീരുമാനം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post