നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറുമായ ദിയ കൃഷ്ണയുടെ ആഭരണക്കട ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. മുൻ ജീവനക്കാരികൾ 60 ലക്ഷത്തിലധികം രൂപ തങ്ങളുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചതായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് രേഖകളിൽ നിന്ന് വ്യക്തമായിരുന്നു. നിലവിൽ വിനീത, ദിവ്യ, രാധാകുമാരി എന്നിവർ ഒളിവിലാണ്.
ഇപ്പോഴിതാ ജീവനക്കാരികൾ വാർത്താസമ്മേളനം നടത്തിയപ്പോൾ ദിയയുടെ ഭർത്താവ് അശ്വിനെതിരെ ചില പരാമർശങ്ങൾ നടത്തിയിരുന്നു. ദിയയുടെ ഭർത്താവ് പൂവാലന്മാരെ പോലെ രാത്രി വിളിച്ച് സംസാരിക്കുമെന്നാണ് അവർ പറഞ്ഞ്. ഇപ്പോഴിതാ ഇതിന് ദിയ നൽകിയ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക്’ എന്ന ക്യാപ്ഷനോടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വീഡിയോയിലാണ് ദിയ മറുപടി ഇട്ടത്.
‘രാത്രി രണ്ടും മൂന്നും മണിക്ക് വിളിച്ചിട്ടാണ് ദിയയുടെ ഭർത്താവ് അത് പാക്ക് ചെയ്‌തോ ഇത് പായ്ക്ക് ചെയ്തോ എന്നൊക്കെ നമ്മളോട് ചോദിക്കുന്നത്. രാത്രി ഒരു മണിക്ക് വിളിച്ചിട്ട് ഹാലോ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കും. പൂവാലന്മാരെ പോലെയാണ് സംസാരിക്കുന്നത്’- എന്നാണ് സ്ഥാപനത്തിലെ ജീവനക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഈ വീഡിയോ ചർച്ചയായതോടെ ‘വീട്ടിൽ ബിരിയാണി ആണ് മോളെ. മണ്ണുവാരി അവൻ തിന്നാറില്ല’ എന്ന മറുപടിയാണ് ദിയ നൽകിയത്. പിന്നാലെ നിരവധി പേരാണ് ദിയയെ പിന്തുണയ്ക്ക് എത്തിയത്. ദിയയുടെ കമന്റിന് മാത്രം ഒരു ലക്ഷത്തിന് മുകളിൽ ലൈക്കാണ് ലഭിച്ചത്. നടി സ്വാസിക അടക്കമുള്ളവർ ദിയയെ പിന്തുണച്ചെത്തി. ‘ചെപ്പക്കുറ്റി അടിച്ചു പൊട്ടിക്കണം’ എന്നാണ് സ്വാസിക കമന്റ് ചെയ്തത്.
Discussion about this post