ഇറാനെതിരെയുള്ള ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. തലസ്ഥാനമായ ടെഹ്‌റാനിലാണ് വ്യോമാക്രമണമുണ്ടായത്. ടെഹ്നാറെ കൂടാതെ കരാജും ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടിരുന്നു. തെക്കൻ ഇറാനിലെ ഫോർദോ ആണവ കേന്ദ്രത്തിന് സമീപവനും സ്‌ഫോടനമുണ്ടായി. പ്രത്യാക്രമണങ്ങൾ നേരിടാൻ ഇസ്രയേലിലെ പല നഗരങ്ങളിലും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി
ഒരു ആണവ കേന്ദ്രം കൂടി ആക്രമിച്ചെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. ഇസ്ഫഹാൻ ആണവ നിലയത്തിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രയേൽ അറിയിച്ചത്. ഇറാനിലെ പല മേഖലകളിലും ആക്രമണം നടക്കുന്നതായാണ് സൂചന. ഇസ്രയേലിലേക്ക് ഇറാൻ ആക്രമണം നടത്തുകയാണെന്ന് ഇസ്രയേൽ ആരോപിക്കുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഇറാൻ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
Discussion about this post