തിരുവനന്തപുരം : തിരുവനന്തപുരത്തുനിന്നും കാണാതായ സ്ത്രീയെ കൊന്നതായി അയൽവാസി. തിരുവനന്തപുരം വെള്ളറട പനച്ചമൂട് പഞ്ചാംകുഴി സ്വദേശിനിയായ പ്രിയംവദ (48) യെയാണ് മൂന്നുദിവസം മുമ്പ് കാണാതായിരുന്നത്. സംഭവത്തിൽ നാട്ടുകാർക്ക് തോന്നിയ ചില സംശയങ്ങളെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അയൽവാസി കൊലപാതകം ചെയ്തതായി കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
നാട്ടുകാരുടെ പരാതിയെ തുടർന്ന്
പൊലീസ് കസ്റ്റഡിയിലെടുത്ത വിനോദ് എന്നയാള്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. പ്രിയംവദയെ കൊലപ്പെടുത്തിയെന്നും വീടിനു പുറകിലായി കുഴിച്ചിട്ടു എന്നും ഇയാൾ പോലീസിനെ അറിയിച്ചു. സമീപത്തെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയായിരുന്നു പ്രിയംവദ. ഭർത്താവായി പിരിഞ്ഞതിനു ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.
വെള്ളറട പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്. മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സ്ഥലത്ത് ദുരൂഹ സാഹചര്യങ്ങളില്‍ രണ്ട് പുരുഷന്മാരെ കണ്ടതായി നേരത്തെ നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. വിനോദിനെയും സഹോദരൻ സന്തോഷിനെയുമാണ് ഇവിടെ കണ്ടത് എന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. സമീപത്തെ വീട്ടിൽ നിന്നും ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു.
Discussion about this post