പ്രകോപനം തുടരുന്ന ഇറാന് താക്കീതുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന്് ആവർത്തിച്ച ടംപ്. ഇറാനെ അക്രമിക്കുന്നതിൽ അമേരിക്ക ഒന്നും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. എന്നാൽ ഇറാൻ അമേരിക്കയെ ആക്രമിക്കുകയാണെങ്കിൽ ഇതുവരെ കാണാത്ത രീതിയിൽ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു.
‘ഇറാൻ ഏതെങ്കിലും തരത്തിൽ ഞങ്ങളെ ആക്രമിച്ചാൽ, മുമ്പ് കാണാത്ത രീതിയിൽ അമേരിക്കയിലെ സായുധ സേനയുടെ ശക്തി ഇറാന്റെ മേൽ പതിക്കും. എന്നിരുന്നാലും ഇറാനും ഇസ്രയേലിനുമിടയിൽ എളുപ്പത്തിൽ ഒരു കരാറിലെത്താനും രക്തരൂക്ഷിതമായ സംഘർഷം ഇല്ലാതാക്കാനും സാധിക്കും’, ട്രംപ് പറഞ്ഞു.
ഇറാനെയും ഇസ്രയേലിനെയും ഉടമ്പടിയിൽ ഒപ്പുവപ്പിച്ച് ഈ രക്തരൂഷിത യുദ്ധം അവസാനിപ്പിക്കാൻ ഇപ്പോഴും വളരെയെളുപ്പത്തിൽ യുഎസിന് കഴിയുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ ഇറാന്റെ എണ്ണപ്പാടങ്ങളിലും മിസൈൽ കേന്ദ്രങ്ങളിലും ആയുധ സംഭരണശാലകളിലും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. ഇതിനു തിരിച്ചടിയായി ടെൽ അവീവ് അടക്കമുള്ള ഇസ്രയേൽ നഗരങ്ങളിൽ ഇറാനും മിസൈലാക്രമണം നടത്തി.
Discussion about this post