ന്യൂഡൽഹി : ത്രിരാഷ്ട്ര പര്യടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച സൈപ്രസിൽ എത്തി. ഊഷ്മളമായ സ്വീകരണമാണ് സൈപ്രസ് ഇന്ത്യൻ പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്സ് തന്നെ നേരിട്ട് വിമാനത്താവളത്തിലെത്തി മോദിയെ സ്വീകരിച്ചു. സൈപ്രസിന് പുറമേ കാനഡ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുക.
“സൈപ്രസിൽ വിമാനമിറങ്ങി. വിമാനത്താവളത്തിൽ എന്നെ പ്രത്യേകമായി സ്വീകരിച്ചതിന് സൈപ്രസ് പ്രസിഡന്റ് ശ്രീ. നിക്കോസ് ക്രിസ്റ്റോഡൗലിഡ്സിന് എന്റെ നന്ദി. ഈ സന്ദർശനം ഇന്ത്യ-സൈപ്രസ് ബന്ധങ്ങൾക്ക്, പ്രത്യേകിച്ച് വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ വലിയ പുരോഗമനത്തിന് കാരണമാകും” എന്ന് ഫൈവ് പ്ലസ് എത്തിയശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു. സൈപ്രസ് സന്ദർശിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇതിനുമുമ്പ്, 1983 ൽ ഇന്ദിരാഗാന്ധിയും 2002 ൽ അടൽ ബിഹാരി വാജ്‌പേയിയും സൈപ്രസ് സന്ദർശിച്ചിരുന്നു.
നാലു ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ത്രിരാഷ്ട്ര സന്ദർശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. ജൂൺ 15-16 തീയതികളിൽ അദ്ദേഹം സൈപ്രസിലായിരിക്കും. ജൂൺ 16, 17 തീയതികളിൽ കാനഡയിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കും. ഇതിനുശേഷം, ജൂൺ 18 ന് മോദി ക്രൊയേഷ്യയിലേക്ക് പോകും. തുടർന്ന് ജൂൺ 19 ന് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങും.
Discussion about this post