ചിത്രീകരണം ആരംഭിച്ചത് മുതൽ സെറ്റിൽ ദുരന്തങ്ങൾ തുടർക്കഥയായതിന്റെ ആശങ്കയിലാണ് കാന്താര 2 അണിയറപ്രവർത്തകർ. കഴിഞ്ഞ ദിവസം മലയാളിനടൻ കലാഭവൻ നിജു ഈ സിനിമയുടെ സെറ്റിൽവെച്ച് ഹൃദയാഘാതം വന്ന് മരിച്ചിരുന്നു. ഇതിനുപിന്നാലെ സംവിധായകൻ ഋഷഭ് ഷെട്ടി ഉൾപ്പെടെ 30-ലേറെ പേർ സഞ്ചരിച്ച ബോട്ട് അപകടത്തിൽപ്പെട്ടിരിക്കുകയാണ്. തലനാരിഴയ്ക്കാണ് സംഘം രക്ഷപ്പെട്ടത്.
കർണാടകയിലെ ശിവമോഗ ജില്ലയിലെ മണി റിസർവോയറിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്. സംവിധായകൻ ഋഷഭും അണിയറപ്രവർത്തകരും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ബോട്ട് റിസർവോയറിൽ മറിയുകയായിരുന്നു. റിസർവോയറിന്റെ ആഴംകുറഞ്ഞ ഭാ?ഗത്താണ് അപകടം നടന്നത് എന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ബോട്ടിലുണ്ടായിരുന്ന എല്ലാവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അതേസമയം ചിത്രീകരണത്തിനുപയോ?ഗിക്കുന്ന ക്യാമറയുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് കേടുപാട് സംഭവിച്ചു.
ഋഷഭ് ഷെട്ടി നായകനാകുന്ന കാന്താരയ്ക്ക് ചിത്രീകരണം ആരംഭിച്ചത് മുതൽ കഷ്ടകാലമാണെന്നാണ് സിനിമാലോകം ചൂണ്ടിക്കാണിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഇതേ സിനിമയിൽ അഭിനയിക്കാൻ പോയ മലയാളി യുവാവ് മുങ്ങി മരിച്ചത്. മേയ് 6ന് ആണ് വൈക്കം സ്വദേശിയായ എം.എഫ്. കപിൽ സൗപർണിക നദിയിൽ വീണ് മരിക്കുന്നത്.തെയ്യം കലാകാരനായ കപിൽ ഒട്ടേറെ ടെലിഫിലിമുകളിൽ അഭിനയിച്ചിട്ടുണ്ട്. കപിലിൻറെ മരണത്തോടനുബന്ധിച്ച് അദ്ദേഹത്തിനോടുള്ള ആദരസൂചകമായി സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരുന്നു.
കഴിഞ്ഞ നവംബറിൽ കാന്താര 2വിന്റെ മുദൂരിലെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോൾ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ടിരുന്നു. 20 പേരാണ് ബസിലുണ്ടായിരുന്നത്. നിരവധി പേർക്ക് പരിക്കേറ്റെങ്കിലും ആളപായം ഉണ്ടായില്ല.അപകടത്തിന് ദിവസങ്ങൾക്കുശേഷം സിനിമയ്ക്കായി നിർമിച്ച വലിയൊരു സെറ്റ് മോശം കാലാവസ്ഥയെത്തുടർന്ന് തകർന്നു. കഴിഞ്ഞ ജനുവരിയിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രാദേശിക ഗ്രാമവാസികളും തമ്മിൽ ഏറ്റുമുട്ടിയത് വലിയ സംഘർഷത്തിന് കാരണമായി
Discussion about this post