ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതിയുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെട്ട് തടഞ്ഞതായി റിപ്പോർട്ട്. ‘ഇറാൻകാർഅമേരിക്കക്കാരെ ആരെയും കൊന്നില്ലല്ലോ. അവരത് ചെയ്യുംവരെ രാഷ്ടീയനേതൃത്വത്തെഉന്നംവയ്ക്കുന്ന വിഷയം നാം സംസാരിക്കാൻ പോകുന്നില്ല’ എന്നു ട്രംപ് നിലപാടെടുത്തെന്നാണ് വിവരം.
ഇതിന് പിന്നാലെ നൽകിയഅഭിമുഖത്തിൽ ഒന്നും നെതന്യാഹു ആ അവകാശവാദംസ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. “ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായസംഭാഷണ റിപ്പോർട്ടുകൾ ഉണ്ട്, ഞാൻ അതിലേക്ക് കടക്കില്ലന്ന് അദ്ദേഹം പറഞ്ഞു, “പക്ഷേ എനിക്ക്നിങ്ങളോട് പറയാൻ കഴിയും, നമ്മൾ ചെയ്യേണ്ടത് നമ്മൾ ചെയ്യണമെന്ന് ഞാൻ കരുതുന്നു, നമ്മൾചെയ്യേണ്ടത് നമ്മൾ ചെയ്യും. അമേരിക്കയ്ക്ക് എന്താണ് നല്ലതെന്ന് അമേരിക്കയ്ക്ക് അറിയാമെന്ന്ഞാൻ കരുതുന്നു.”
അതേസമയം, ഇറാനും ഇസ്രായേലും തമ്മിലുള്ള സമാധാന കരാർ സാധ്യമാണെന്ന്വിശ്വസിക്കുന്നതായി ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വെടിനിർത്തൽഉൾപ്പെടെയുള്ള മുൻകാല സമാധാന ശ്രമങ്ങളുടെ ക്രെഡിറ്റ് അദ്ദേഹം വീണ്ടും അവകാശപ്പെട്ടു. ട്രൂത്ത്സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് എഴുതി, ‘ഇറാനും ഇസ്രായേലും ഒരു കരാർ ഉണ്ടാക്കണം, ഇന്ത്യയെയും പാകിസ്താനെയും വ്യാപാരവുമായി ബന്ധപ്പെട്ട് അമേരിക്ക ഇടപെട്ട് കരാർഉണ്ടാക്കിയതുപോലെ ഒന്ന് ഉണ്ടാക്കണമെന്നായിരുന്നു അത്.
Discussion about this post