നിക്കോഷ്യ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ച് സൈപ്രസ്. സൈപ്രസിന്‍റെ പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് ക്രോസ് ഓഫ് ദി ഓർഡർ ഓഫ് മകാരിയോസ് മൂന്നാമൻ’ ആണ് നരേന്ദ്രമോദിക്ക് സമർപ്പിച്ചിരിക്കുന്നത്. സൈപ്രസ് പ്രസിഡന്റ് നിക്കോസ് ക്രിസ്റ്റോഡൗലിഡ്‌സ് ആണ് മോദിക്ക് ഈ പരമോന്നത ബഹുമതി സമ്മാനിച്ചത്.
സൈപ്രസ് നൽകിയ ഈ അംഗീകാരം രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിനായി സമർപ്പിക്കുന്നതായി മോദി വ്യക്തമാക്കി. ചടങ്ങിൽ പ്രസംഗിക്കവേ സൈപ്രസ് പ്രസിഡന്റിനും സർക്കാരിനും ഈ ബഹുമതി നൽകിയതിന് പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. ‘വസുധൈവ കുടുംബകം’ എന്ന പ്രത്യയശാസ്ത്രത്തിനുള്ള ബഹുമതിയാണിത് എന്ന് അദ്ദേഹം വ്യക്തമാക്കി.
സൈപ്രസിന്റെ ആദ്യ പ്രസിഡന്റായ ആർച്ച് ബിഷപ്പ് മകരിയോസ് മൂന്നാമന്റെ പേരിലുള്ളതാണ് ഈ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് നൈറ്റ്ഹുഡ് ആണ് ഓർഡർ ഓഫ് മകരിയോസ് മൂന്നാമൻ. രാഷ്ട്രത്തലവന്മാർ നൽകിയ സ്തുത്യർഹമായ സേവനത്തിനുള്ള അംഗീകാരമായി ഇത് നൽകുന്നു. റിപ്പബ്ലിക് പ്രസിഡന്റാണ് എല്ലായ്പ്പോഴും ബഹുമതികൾ നൽകുന്നത്.
Discussion about this post