കാമുകിയുടെ മരണശേഷവും അവൾക്കു നൽകിയ വാഗ്ദാനം പാലിച്ചിരിക്കുകയാണ് ഒരു യുവാവ്. മഹാരാജ് ഗഞ്ച് ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടിയുടെ മൃതദേഹം ചിതയിലേക്കെടുക്കും മുൻപ്അവളുടെ വീട്ടിലെത്തിയ യുവാവ് കാമുകിക്ക് സിന്ദൂരം ചാർത്തി. അവൾക്കു നൽകിയ വാഗ്ദാനംപാലിക്കാൻ അനുവദിക്കണമെന്ന് കാമുകിയുടെ കുടുംബത്തോട് അപേക്ഷിച്ചപ്പോൾ വീട്ടുകാർസമ്മതിച്ചു.
പ്രദേശത്ത് കട നടത്തുന്ന യുവാവ് പെൺകുട്ടിയുമായി അടുപ്പത്തിലാവുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ ആദ്യം ഇരുവരും തമ്മിലുള്ള ബന്ധത്തെ എതിർത്തിരുന്നെങ്കിലും പിന്നീട്വിവാഹത്തിനു സമ്മതം അറിയിച്ചിരുന്നു.
മരിച്ച പെൺകുട്ടിയെ സിന്ദൂരം അണിയിക്കണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വീട്ടുകാർപൂജാരിയെ വിളിച്ചു വരുത്തി. തുടർന്ന് മന്ത്രോച്ചാരണങ്ങളോടെ യുവാവ് സിന്ദൂരം അണിയിച്ചെന്നാണ്റിപ്പോർട്ട്.
Discussion about this post