റേഡിയോ ജോക്കിയും അവതാരകയുമായ ആർ ജെ അഞ്ജലിക്കെതിരെ സോഷ്യൽമീഡിയയിൽവ്യാപക വിമര്‍ശനം. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോളാണ് വിവാദത്തിന് കാരണമായിരിക്കുന്നത് .
ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അഞ്ജലിയുടെ വീഡിയോ ആണ് വിവാദമായത് .
സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്. വിവാഹത്തിന് വരനൊരു സർപ്രൈസ് കൊടുക്കാനായി സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം,എത്രയാണ് റേറ്റ്?’ എന്നായിരുന്നു കോളില്‍ യുവതിയോട് ചോദിച്ചിരുന്നത്. ഇതോടെ അവർ ഫോണ്‍കട്ട് ചെയ്ത്പോകുകയും ചെയ്യുന്നു. വീഡിയോ അഞ്ജലി തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ വഴിപങ്കുവെക്കുകയും ചെയ്തു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരെ വിമര്‍ശിച്ച് ആളുകൾ രംഗത്തെത്തി. മാന്യമായി ഒരു തൊഴിൽ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, വ്യത്തികേട് പറഞ്ഞ് വെളുക്കെചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കുംകഴിയില്ലെന്നാണ് വീഡിയേ പങ്കുവെച്ച് കൊണ്ട് ഒട്ടേറെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ കുറിച്ചത്.
വിമർശനം ശക്തമായതോടെ അഞ്ജലി ക്ഷമാപണവുമായി രംഗത്ത് വന്നു. മാപ്പ് പറഞ്ഞെങ്കിലും തന്റെതായ ചില ന്യായീകരണങ്ങളും താരം പറഞ്ഞിരുന്നു. ഇനി ഒരിക്കലും തന്റെ ഭാഗത്ത് നിന്നുംഇത്തരത്തിൽ ഒരു തെറ്റ് ആവർത്തിക്കില്ലെന്നും അഞ്ജലി പറഞ്ഞു. ഒരു വ്യക്‌തിയുടെ തൊഴിലിനെ അധിക്ഷേപിക്കണമെന്നോ അങ്ങനെ ഇൻസൾട്ട് ചെയ്യണമെന്നോ തങ്ങൾ ഒരുരീതിയിലും വിചാരിച്ചിട്ടില്ലെന്നും അഞ്ജലി വ്യക്തമാക്കുന്നു.
Discussion about this post