ഇറാൻ -ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ടെഹ്റാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യൻവിദ്യാർത്ഥികളെ ഒഴിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. ഇറാനിലെ ഇന്ത്യക്കാർക്കായിവിദേശകാര്യ മന്ത്രാലയം ഹെൽപ്‌ലൈൻ നമ്പർ തുടങ്ങി. +98 9128109115, +98 9128109109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഇറാനിലെ ഇന്ത്യൻഎംബസി വ്യക്തമാക്കി.
600 വിദ്യാർത്ഥികളെ ടെഹ്റാനിൽ നിന്നും ക്വോമിലെക്ക് മാറ്റി. ഉർമിയയിൽ നിന്നും 110 വിദ്യാർത്ഥികളെ അർമെനിയൻ അതിർത്തിയിലേക്കും മാറ്റിയിട്ടുണ്ട്.പതിനായിരത്തോളം ഇന്ത്യക്കാരാണ് ടെഹ്റാനിൽ ജോലി ചെയ്യുന്നത്.
ഇന്ത്യാക്കാരാരും പുറത്തിറങ്ങരുതെന്ന് ടെഹ്‌റാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം മുന്നറിയിപ്പ്നല്‍കിയിട്ടുണ്ട്. ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിര്‍ദ്ദേശങ്ങള്‍ ലഭിക്കാനായി ഒരുടെലിഗ്രാം ലിങ്കും ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനായി അവര്‍ ജാഗ്രതയോടെ രംഗത്തുണ്ടെന്നുംവിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Discussion about this post