ഇറാനെതിരെ ഭീഷണിയുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി. സദ്ദാം ഹുസൈന്റെ പാതപിന്തുടരുന്നവരെ കാത്തിരിക്കുന്നത് സദ്ദാം ഹുസൈന്റെ വിധിയെന്നാണ് ഭീഷണി. ഇറാന്റെപരമോന്നത നേതാവ് ആയത്തൊള്ള ഖമേനി ഇറാഖ് മുൻ ഭരണാധികാരി സദ്ദാം ഹുസൈന്സമാനമായ വിധി നേരിടേണ്ടി വരുമെന്നാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പറഞ്ഞത്. ടെൽഅവീവിൽ ഉന്നത ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നുകാറ്റ്സ്.
‘യുദ്ധക്കുറ്റങ്ങൾ ചെയ്യുന്നത് തുടരുകയും ഇസ്രായേലി പൗരന്മാർക്ക് നേരെ മിസൈലുകൾതൊടുക്കുകയും ചെയ്യുന്ന ഇറാനി സ്വേച്ഛാധിപതിക്ക് ഞാൻ മുന്നറിയിപ്പ് നൽകുന്നു’ എന്ന്പറഞ്ഞുകൊണ്ടായിരുന്നു ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ ഭീഷണി. ടെഹ്റാനിലെഭരണകൂടത്തെയും സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1979 മുതൽ 2003-ൽ അധികാരഭ്രഷ്ടനാക്കപ്പെടുന്നതുവരെ ഇറാഖിന്റെ പ്രസിഡന്റായിരുന്ന സദ്ദാംഹുസൈനെ അമേരിക്കൻ സൈന്യം പിടികൂടുകയും പിന്നീട് തൂക്കിലേറ്റുകയുമായിരുന്നു.
Discussion about this post