ഇസ്ലാമാബാദ് : പാകിസ്താനിൽ ജാഫർ എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി അപകടം. റെയിൽവേ ട്രാക്കിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് ട്രെയിൻ പാളം തെറ്റിയത്. ബലൂചിസ്ഥാനിലാണ് അപകടം നടന്നത്. ജക്കോബാബാദിലെ റെയിൽവേ ട്രാക്കിൽ ശക്തമായ ബോംബ് പൊട്ടിത്തെറിച്ചതിനെ തുടർന്ന് പാസഞ്ചർ ട്രെയിനിന്റെ നാല് കോച്ചുകൾ പാളം തെറ്റി.
പഞ്ചാബിൽ നിന്ന് ക്വറ്റയിലേക്ക് പോവുകയായിരുന്നു ജാഫർ എക്സ്പ്രസ് ആണ് അപകടത്തിൽപ്പെട്ടത്. ട്രെയിൻ പാളം തെറ്റിയതിന് പിന്നാലെ പോലീസ്, റെയിൽവേ പോലീസ്, റെയിൽവേ മെയിന്റനൻസ് വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തിവരികയാണ്.
ജാഫർ എക്സ്പ്രസ് പാളം തെറ്റി ഉണ്ടായ അപകടത്തിലെ ആളപായത്തെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. കഴിഞ്ഞ മാർച്ചിൽ ജാഫർ എക്സ്പ്രസ് ട്രെയിനിൽ ബലൂച് ലിബറേഷൻ ആർമി ആക്രമണം നടത്തിയിരുന്നു. 30 പാകിസ്താൻ പൗരന്മാരായിരുന്നു അന്ന് കൊല്ലപ്പെട്ടത്. ജൂൺ 13 നും പെഷവാറിൽ നിന്ന് ക്വറ്റയിലേക്കുള്ള ജാഫർ എക്സ്പ്രസ് ട്രെയിൻ ടാക്സിലയിലെ മാർഗല്ല ടണലിന് സമീപം പാളം തെറ്റിയിരുന്നു.
Discussion about this post