ഇറാനിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർഥികളുമായി രണ്ട് വിമാനങ്ങൾ കൂടി ഡൽഹിയിലെത്തി . മഷ്ഹദിൽ നിന്നുള്ള വിമാനത്തിൽ 290 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ജമ്മു കശ്മീരിൽനിന്നുള്ളവരാണ് വന്നവരിൽ ഏറെയും. അഷ്ഗാബത്തിൽ നിന്നുള്ള അടുത്ത വിമാനം ഇന്ന് രാവിലെ10 മണിയോടെ എത്തി. നാലാമത്തെ വിമാനം വൈകിട്ടോടെയാണ് എത്തുക. ഓപ്പറേഷൻസിന്ധുവിന്റെ ഭാഗമായി 1000 ഇന്ത്യക്കാരെയാണ് നാട്ടിലെത്തിക്കുന്നത്.
ഈ കഴിഞ്ഞ ദിവസം ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ഒഴിപ്പിക്കലിനായി ഇറാന്റെ അടച്ചിട്ട വ്യോമപാത തുറന്നിരുന്നു. ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമപാത തുറന്നത്
ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിയ ആയിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സര്‍ക്കാരിന്റെഅടിയന്തര ഒഴിപ്പിക്കല്‍ പദ്ധതിയായ ‘ഓപ്പറേഷന്‍ സിന്ധു’വിന്റെ ഭാഗമായി അടുത്ത രണ്ട്ദിവസത്തിനുള്ളില്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post