ഇറാന്റെ പുതിയ സായുധസേനാമേധാവിയെയും വ്യോമാക്രമണത്തിലൂടെ വധിച്ച് ഇസ്രായേൽ. മേജർ ജനറൽ അബ്ദുൾ റഹീം മൗസവിയാണ് കൊല്ലപ്പെട്ടത്. സ്ഥാനമേറ്റെടുത്ത് ഒരാഴ്ച തികയും മുൻപാണ് ഇസ്രായേൽ സായുധ സൈനികമേധാവിയെ വധിച്ചിരിക്കുന്നത്.
ഇറാനിൽ പുതുതായി നിയമിക്കപ്പെട്ട സൈനിക ജനറൽ അലി ഷദ്മാനിയും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇറാന്റെ യുദ്ധകാല ചീഫ് ഓഫ് സ്റ്റാഫും സുപ്രീം നേതാവ് അലി ഖമേനിയുടെ ഏറ്റവും അടുത്ത സൈനിക ഉപദേഷ്ടാവുമായിരുന്നു അലി ഷദ്മാനി. ഇറാനെതിരായ ഇസ്രായേലിന്റെ ആദ്യ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ജനറൽ ഘോലം അലി റാഷിദിന് പകരക്കാരനായാണ് ഷാദ്മാനി സ്ഥാനമേറ്റെടുത്തിരുന്നത്. പുതിയ സ്ഥാനമെടുത്ത നാലു ദിവസങ്ങൾക്കുള്ളിൽ തന്നെ ഇസ്രായേൽ ഇറാൻ സൈനിക ജനറലിനെ കൊലപ്പെടുത്തുകയായിരുന്നു
ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ തുടർന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) തലവനായ ജനറൽ മുഹമ്മദ് ഹൊസൈൻ ബാഗേരി കൊല്ലപ്പെട്ടിരുന്നു.ഇറാന്റെ അർദ്ധസൈനിക റെവല്യൂഷണറി ഗാർഡിന്റെ കമാൻഡറായ ജനറൽ ഹൊസൈൻ സലാമിയും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Discussion about this post