കെഎസ്ആര്‍ടിസി ബസിൽ വെച്ച് യുവതിയോട് ലൈംഗികാതിക്രമം നടത്തിയതിന് വീണ്ടുംഅറസ്റ്റിലായ പ്രതി സവാദിനെതിരെ 2023ൽ പരാതി നൽകിയ യുവതി. 2023ൽ മാത്രമല്ലെന്നുംസവാദ് അന്നത്തെ കേസിൽ പുറത്തിറങ്ങിയശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി സ്ഥിരം അതിക്രമംചെയ്യുന്നുണ്ടെന്നും ഒരുപാട് യുവതികള്‍ തനിക്ക് മേസേജ് അയക്കുന്നുണ്ടെന്നും യുവതി വെളിപ്പെടുത്തി.
അന്ന് സവാദിനെ മാലയിട്ട് സ്വീകരിച്ച മെൻസ് അസോസിയേഷനോട് ഒന്നും പറയാനില്ല. അവര്‍ക്ക്താൻ മാല വാങ്ങി തരാമെന്നും യുവതി പറഞ്ഞു.
സവാദ് സ്ഥിരമായി ഇത്തരത്തിൽ ലൈംഗികാതിക്രമം നടത്തുന്നയാളാണ്. പലര്‍ക്കും പരാതിനൽകാനും കേസിന് പുറകെ പോകാനും ഭയമാണ്. ജുഡീഷ്യൽ സിസ്റ്റത്തോടും നിയമത്തോടുംപേടിയാണ്. രണ്ടുവര്‍ഷം മുമ്പ് സവാദിനെതിരെ കടുത്ത നടപടിയുണ്ടായിരുന്നെങ്കിൽ ഇപ്പോഴുണ്ടായസംഭവം തടയാമായിരുന്നുവെന്ന് യുവതി പറഞ്ഞു.
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദ് വീണ്ടുംഇതേ കേസിൽ അറസ്റ്റിലായിരുന്നു. തൃശൂരില്‍ നിന്ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍വച്ച് കഴിഞ്ഞ ജൂണ്‍ 14ന് സവാദ് മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി. പെണ്‍കുട്ടിപ്രതികരിച്ചതോടെ സവാദ് ബസില്‍ നിന്ന് ഇറങ്ങി ഓടിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് സവാദിനെപിടികൂടിയത്.












