വധഭീഷണികൾക്ക് പിന്നാലെ തന്റെ പിന്‍ഗാമിയായി മൂന്ന് പേരെ നാമനിര്‍ദേശം ചെയ്ത് ഇറാന്റെപരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. നിലവിൽ ബങ്കറില്‍ അഭയം തേടിയിരിക്കുകയാണ് ഖമേനി . ഇസ്രയേല്‍ വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നതസൈനിക ഉദ്യോഗസ്ഥര്‍ക്ക് പകരംപുതിയ നിയമനങ്ങള്‍ക്കുള്ള നടപടികളും ഖമേനി ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
ഇസ്രയേല്‍ അല്ലെങ്കില്‍ യുഎസ് തന്നെ വധിക്കാന്‍ സാധ്യതയുണ്ടെന്നും അത്തരത്തില്‍സംഭവിക്കുകയാണെങ്കില്‍ താന്‍ രക്തസാക്ഷിത്വം വരിക്കുന്നതായി എണ്‍പത്തിയാറുകാരനായഖമേനി കരുതുന്നതായും ആണ് വിവരങ്ങൾ
ഖമേനിയുടെ രണ്ടാമത്തെ മകന്‍ മൊജ്താബ ഖമേനി പരമോന്നത നേതൃസ്ഥാനത്തേക്ക്എത്തിയേക്കാമെന്നുള്ള റിപ്പോര്‍ട്ടുകളെ തള്ളിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഖമേനി തിരഞ്ഞെടുത്തവ്യക്തികളുടെ പട്ടികയില്‍ മൊജ്താബയുടെ പേര് ഉള്‍പ്പെടുന്നില്ലെന്നാണ് സൂചന.
Discussion about this post