മലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വൻവിജയം സ്വന്തമാക്കി യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. പതിനൊന്നായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആര്യടൻ ഷൗക്കത്ത് നിലമ്പൂരിൽ ജയിച്ചത്. എട്ട് തവണ ആര്യാടൻ മുഹമ്മദ് വിജയിച്ച മണ്ഡലത്തിൽ 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യുഡിഎഫ് വീണ്ടും അധികാരത്തിൽ എത്തുന്നത്.
എൽഡിഎഫ് സ്വാധീന കേന്ദ്രങ്ങളിലെല്ലാം ഇത്തവണ യുഡിഎഫ് വൻ നേട്ടമാണ് ഉണ്ടാക്കിയത്. നഗരസഭയിലും ഭൂരിഭാഗം പഞ്ചായത്തുകളിലും യുഡിഎഫ് വലിയ സ്വാധീനം ഉണ്ടാക്കി. എം.സ്വരാജിന്‍റെയും, ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയുടെയും പഞ്ചായത്തായ എടക്കര പഞ്ചായത്തിലും ആര്യടൻ ഷൗക്കത്ത് ആണ് മുന്നേറ്റം ഉണ്ടാക്കിയത്.
വോട്ടെണ്ണൽ തുടങ്ങിയ സമയം മുതൽ തന്നെ ആര്യാടൻ ഷൗക്കത്ത് ആയിരുന്നു ലീഡ് ചെയ്തിരുന്നത്. ആര്യാടൻ ഷൗക്കത്ത് 76,000ത്തിലേറെ വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് 65,000ത്തിലേറെ വോട്ടുകൾ നേടി. 19,000 ത്തിലേറെ വോട്ടുകൾ നേടിയ പി വി അൻവർ നിലമ്പൂർ മണ്ഡലത്തിൽ വലിയ സ്വാധീനമായി. 8700ലേറെ വോട്ടുകളാണ് മണ്ഡലത്തിൽ ബിജെപി നേടിയത്.
Discussion about this post