ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് മുന്നറിയിപ്പുമായി മുൻ രാജാവിന്റെ മകനും കിരീടാവകാശിയുമായ റെസ പഹ്‌ലവി. ഇപ്പോൾ സ്ഥാനമൊഴിയുകയാണെങ്കിൽ മാന്യമായ വിചാരണ ലഭിക്കുമെന്നാണ് പഹ്‌ലവി ഖമേനിക്ക് മുന്നറിയിപ്പ് നൽകിയത്. ഇറാനിലെ ഉന്നത നേതാക്കൾ രാജ്യം വിടാൻ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നാടുകടത്തപ്പെട്ട കിരീടാവകാശിയുടെ ഈ പ്രതികരണം. ഇസ്ലാമിക് റിപ്പബ്ലിക് തകർച്ചയിലേക്ക് അടുക്കുകയാണെന്ന് നേരത്തെയും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പാരീസിൽ അന്താരാഷ്ട്ര സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇറാന്റെ പരമോന്നത നേതാവിനോട് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത്.
ഇറാന് രാഷ്ട്രീയമോ സാമ്പത്തികമോ ആയ പിന്തുണ നൽകുന്ന പാശ്ചാത്യ രാജ്യങ്ങൾക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിസന്ധി കൂടുതൽ വഷളാക്കാനുള്ള ശ്രമങ്ങളാണ് ഇറാന് പിന്തുണ നൽകുന്നതിലൂടെ ചില വിദേശ സർക്കാരുകൾ ചെയ്യുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സന്ദർഭത്തിൽ ഇറാന് പിന്തുണ നൽകുന്നത് രക്തച്ചൊരിച്ചിലും അരാജകത്വവും വർദ്ധിപ്പിക്കാൻ മാത്രമേ വഴിവയ്ക്കൂ എന്നും റെസ പഹ്‌ലവി വ്യക്തമാക്കി.
Discussion about this post