ഇറാനിൽ തങ്ങൾ ആക്രമണം നടത്തിയ മൂന്ന് ആണവ കേന്ദ്രങ്ങളിൽനിന്നായി 400 കിലോഗ്രാം യുറേനിയം അപ്രത്യക്ഷമായതായി അവകാശപ്പെട്ട് യുഎസ്. പത്തോളം ആണവായുധങ്ങൾ നിർമ്മിക്കാൻ പറ്റുന്ന അളവിലുള്ള യുറേനിയമാണ് കടത്തിയതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് വ്യക്തമാക്കി. അമേരിക്ക ആക്രമിക്കുമെന്ന് കണക്കുകൂട്ടിയ ഇറാൻ നേരത്തെ തന്നെ യുറേനിയം ആണവകേന്ദ്രങ്ങളിൽ നിന്ന് മാറ്റിയതാവാനാണ് സാധ്യത.
400 കിലോ യുറേനിയം നീക്കം ചെയ്തതായാണ് റിപ്പോർട്ട്. 60% സമ്പുഷ്ടീകരിച്ച യുറേനിയമാണ് നീക്കിയത്. 90% സമ്പുഷ്ടീകരിച്ച യുറേനിയം ആണവായുധ നിർമാണത്തിന് ഉപയോഗിക്കാൻ കഴിയും
ഇറാൻ ആണവായുധ നിർമ്മാണവുമായി മുന്നോട്ടുപോയാൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകി. ‘ഞങ്ങൾ ഇറാനുമായിട്ടല്ല യുദ്ധം ചെയ്യുന്നത്. ഇറാൻറെ ആണവായുധനിർമാണ പദ്ധതിക്ക് എതിരായാണ് ഞങ്ങളുടെ യുദ്ധം, ജെഡി വാൻ പറഞ്ഞു. ഇറാൻ ഭാവിയിൽ ആണവായുധ നിർമ്മാണം നടത്തുകയാണെങ്കിൽ അമേരിക്കൻ സൈന്യത്തിന്റെ ശക്തിയെന്താണെന്ന് ഇനിയും അറിയേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാന്റെ മൂന്നു പ്രധാന ആണവകേന്ദ്രങ്ങളാണ് യുഎസ് ഞായറാഴ്ച രാവിലെ ആക്രമിച്ചത്. യുഎസിന്റെ ബി2 ബോംബറുകൾ ഫൊർദോ, നതാൻസ് കേന്ദ്രങ്ങളും പേർഷ്യൻ ഗൾഫിലെ അന്തർവാഹിനികൾ ഇസ്ഫഹാൻ കേന്ദ്രവുമാണ് ആക്രമിച്ചത്.
Discussion about this post