വൈകിട്ട് 6 മുതൽ രാത്രി 10 വരെയുള്ള വൈദ്യുതി ഉപഭോഗത്തിന് മൂന്നിരട്ടി ബിൽ ഈടാക്കുന്നു എന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കി കെഎസ്ഇബി. 6 മുതൽ 10 വരെയുള്ള ഉപഭോഗത്തിന് 25% മാത്രമാണ് വർദ്ധനവ് ഉള്ളത് എന്നാണ് കെഎസ്ഇബി അറിയിക്കുന്നത്.
രാത്രി പത്തു മുതൽ രാവിലെ ആറു വരെ സാധാരണ നിരക്ക് ആയിരിക്കും ഈടാക്കുക. രാവിലെ ആറ് മുതൽ വൈകിട്ട് ആറുമണിവരെയുള്ള വൈദ്യുതി ഉപഭോഗത്തിന് 10% കുറവും ലഭിക്കുന്നതായിരിക്കും. ടൈം ഓഫ് ഡേ ബില്ലിങ് അനുസരിച്ചാണ് ഈ നിരക്ക് മാറ്റങ്ങൾ നിശ്ചയിച്ചിട്ടുള്ളത്.
പ്രതിമാസം 250 ലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഹൈടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ, 20 കിലോ വാട്ടിന് മുകളിൽ കണക്ടഡ് ലോഡുള്ള ലോ ടെൻഷൻ വ്യവസായിക ഉപഭോക്താക്കള്‍ക്കുമാണ് ടൈം ഓഫ് ഡേ ബില്ലിങ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗാർഹിക ഉപഭോക്താക്കൾ കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം രാവിലെ 6 മുതൽ വൈകിട്ട് ആറുമണിവരെയുള്ള സമയത്തേക്ക് പരിമിതപ്പെടുത്തിയാൽ 35% വരെ ബിൽ ലാഭിക്കാം എന്നും കെഎസ്ഇബി അറിയിച്ചു.
Discussion about this post