കേരള ഗവർണർ രാജേന്ദ്ര ആർലേക്കറുമായി നടത്തിയ അവിസ്മരണീയമായ കൂടിക്കാഴ്ചയുടെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ബിജെപി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. ഷോൺ ജോർജ്. കഴിഞ്ഞദിവസം കോട്ടയത്തെ കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സേവാഭാരതി നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം നിർവഹിക്കാൻ എത്തിയപ്പോഴാണ് ഷോൺ ജോർജ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. സേവാഭാരതി നിർമ്മിച്ചു നൽകിയ എട്ടു വീടുകളും അദ്ദേഹം സന്ദർശിച്ചു എന്നും അവരെ അനുഗ്രഹിക്കുകയും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു എന്നും ഷോൺ ജോർജ് വ്യക്തമാക്കി. എത്ര പദവികൾ കീഴടക്കുമ്പോഴും ലാളിത്യവും വിനയവും മര്യാദയും കൈവെടിയരുത് എന്നുള്ള ഒരു വലിയ പാഠമാണ് അർലേക്കർ എന്നും ഷോൺ ജോർജ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ അഭിപ്രായപ്പെട്ടു.
ഷോൺ ജോർജിന്റെ സമൂഹമാധ്യമ പോസ്റ്റിന്റെ പൂർണ്ണരൂപം,
“രാജേന്ദ്ര വിശ്വനാഥ് അർലേകർ എന്ന സ്വയംസേവകൻ ……” കേരളത്തിന്റെ ഗവർണർ… അദ്ദേഹം ഇന്നലെ എന്റെ നാടായ പൂഞ്ഞാറിൽ സേവാഭാരതി നിർമിച്ചു നൽകിയ 12 വീടുകളിൽ 8 വീടുകളുടെ താക്കോൽദാനത്തിനായി എത്തി. ആദ്യമായിട്ടാണ് കൂട്ടിക്കലിന്റെ മണ്ണിൽ ഒരു ഗവർണർ എത്തുന്നത്. അദ്ദേഹം സേവാഭാരതിയെ കുറിച്ചും സംഘത്തിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും രാജ്യമെന്നതിന് അപ്പുറത്തേക്ക് സംഘത്തിന് രാഷ്ട്രീയ താൽപര്യങ്ങൾ ഇല്ല എന്നും അദ്ദേഹത്തിന്റെ പ്രസംഗത്തിൽ വിശദീകരിക്കുകയുണ്ടായി. പക്ഷെ ഏറെ ആകർഷിച്ചത് പ്രോട്ടോകോളുകൾ മാറ്റിവെച്ചുകൊണ്ട് ആ സ്വയംസേവകന്റെ ലാളിത്യമാണ്. അദ്ദേഹം പരിപാടിക്ക് ശേഷം ആ സദസിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും അടുത്ത് ചെന്ന് വർത്താനം പറഞ്ഞാണ് പിരിഞ്ഞത്. വേദിയിൽ നിന്ന് അദ്ദേഹം പോയത് ആ 8 വീടുകൾ കാണാനാണ് ,ഞാനും ഒപ്പമുണ്ടായിരുന്നു. അവിടെ എത്തി അവിടെ നിന്ന് വാഗമണ്ണിന്റെ മലനിരകൾ കാണിച്ച് ഞങ്ങളുടെ നാടിന്റെ സൗന്ദര്യം ഇതാണെന്ന് പറഞ്ഞപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു, ഞാൻ ഇവിടെ താമസിക്കാൻ വരുന്നുണ്ട് അപ്പോൾ എനിക്ക് ഈ 8 വീടുകളിൽ ഏതിലെങ്കിലും ഒന്നിൽ താമസിക്കാനുള്ള അവസരം തരണം എന്ന് പറഞ്ഞ കേരളത്തിന്റെ ഗവർണർ. ആ ഒരൊറ്റ വാക്കിൽ ഉണ്ടായിരുന്നു ആ സ്വയംസേവകൻ . അതിനു ശേഷം അതിൽ ഒരു വീട്ടിൽ ഒരു സാധാ ബെഞ്ചിലും ഡെസ്ക്കിലും ഇരുന്ന് ഞങ്ങളോടൊപ്പം അവിടെ വന്ന ഓരോ സാധാരക്കാരനോടും ഒപ്പമിരുന്ന് ഊണ് കഴിച്ച് , എല്ലാ വീടുകളിലും എത്തി ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിച്ചു മടങ്ങിയ ആ വലിയ മനുഷ്യനോട് ഇന്നലെ ഒരു ദിവസം കൊണ്ട് എനിക്ക് വലിയ ആരാധനയാണ് ഉണ്ടായത്
. സ്വയം സേവകർ എന്താണ് എന്ന് പഠിക്കാനുള്ള അവസരം കൂടിയാണ് ഇന്നലെ ഒരു ദിവസം കൊണ്ട് ആ മനുഷ്യൻ തന്നത്. എത്ര പദവികൾ കീഴടക്കുമ്പോഴും ലാളിത്യവും,വിനയവും, മര്യാദയും കൈവെടിയരുത് എന്നുള്ള ഒരു വലിയ പാഠം അദ്ദേഹം ഇന്നലെ പറഞ്ഞു വെച്ചു….അഭിമാനമുണ്ട് താങ്കളെ കേരളത്തിന്റെ ഗവർണ്ണർ ആയി ലഭിച്ചതിൽ
അഡ്വ ഷോൺ ജോർജ്
Discussion about this post