വാഷിംഗ്ടൺ : യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം. ന്യൂയോർക്ക് പ്രതിനിധി അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ആണ് യുഎസ് ഹൗസിൽ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്. കോൺഗ്രസിന്റെ അനുമതി തേടാതെയും പാർലമെന്റിന്റെ അംഗീകാരം ഇല്ലാതെയും ഇറാനിൽ സൈനിക ആക്രമണം നടത്തിയതിന്റെ പേരിലാണ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ആവശ്യപ്പെട്ടത്.
ഇറാൻ ആക്രമണത്തെ ഭരണഘടനയുടെ ഗുരുതരമായ ലംഘനം എന്നാണ് ഒകാസിയോ-കോർട്ടെസ് വിശേഷിപ്പിച്ചത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള ശ്രമങ്ങൾക്കെതിരെ ചൊവ്വാഴ്ച യുഎസ് പ്രതിനിധി സഭ വൻ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു. 344-79 എന്ന വോട്ട് നിലയിൽ ഇംപീച്ച്മെന്റ് പ്രമേയം തള്ളി.
ഇംപീച്ച്മെന്റ് പ്രമേയം തള്ളിയതിന് പിന്നാലെ ഒകാസിയോ-കോർട്ടെസിനെതിരെ രൂക്ഷമായ ഭാഷയിലാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.
“മണ്ടൻ എഒസി” എന്നും “കോൺഗ്രസിലെ ഏറ്റവും മണ്ടന്മാരിൽ ഒരാൾ” എന്നും വിശേഷിപ്പിച്ചു കൊണ്ടാണ് കോർട്ടെസിനെതിരെ ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. “അവളും അവളുടെ ഡെമോക്രാറ്റിക് സുഹൃത്തുക്കളും കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോൾ നമ്പറിലെത്തി, വേണമെങ്കിൽ ഇനിയും പോയി ഇംപീച്ച്മെന്റ് കൊണ്ടുവരൂ” എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിൽ എഴുതി.
Discussion about this post