തിരുവനന്തപുരം : സെനറ്റ് ഹോളിൽ ശ്രീപദ്മനാഭ സേവാസമിതി നടത്തുന്ന അടിയന്തിരാവസ്ഥയുടെ അൻപതാം വാർഷിക പരിപാടി ഉദ്ഘാടനം ചെയ്ത് ഗവർണർ രാജേന്ദ്ര അർലേക്കർ. പദ്മനാഭ സേവാ സമിതി നടത്തുന്ന പരിപാടിക്കെതിരെ എതിർപ്പുമായി എസ്.എഫ്.ഐയും കെ.എസ്.യുവും രംഗത്തെത്തിയെങ്കിലും ഗവർണർ പരിപാടിയിൽ പങ്കെടുത്ത് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന ചെയ്തു. ഭാരതാംബയുടെ ചിത്രം വെച്ച് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും ഭീഷണി ഉയർത്തിയെങ്കിലും യാതൊരു മാറ്റവുമില്ലാതെ പരിപാടി നടക്കുകയായിരുന്നു.
ചിത്രം മാറ്റിയില്ലെങ്കില്‍ പരിപാടി നടത്താന്‍ കഴിയില്ലെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ നിലപാട് സ്വീകരിച്ചെങ്കിലും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പരിപാടിയില്‍ പങ്കെടുത്തു.അകത്തുപ്രവേശിച്ച ഗവര്‍ണര്‍ ഭാരതാംബ ചിത്രത്തിന് മുന്നില്‍വെച്ച വിളക്ക് കത്തിക്കുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തു.
എല്ലാക്കാലവും രാജ്യം ഭരിക്കാമെന്ന് നെഹ്രു കുടുംബം കരുതി , അത് നടക്കാത്തതിനാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഗവർണർ ഉദ്ഘാടന പ്രസംഗത്തിൽ കുറ്റപ്പെടുത്തി.. എന്നാൽ ആർ.എസ്.എസും ജനസംഘവും ലോകസംഘർഷ സമിതിയുടെ കീഴിൽ അടിയന്തിരാവസ്ഥക്കെതിരെ ശക്തമായി പ്രതികരിച്ചു. തന്റെ അച്ഛനും താനും ഒരേ ജയിലിൽ ആയിരുന്നുവെന്നും അവിടെവെച്ച് ഒരിക്കൽ അച്ഛനെ കണ്ടപ്പോൾ അമ്പരന്നെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തിരാവസ്ഥയുടേ അൻപതാണ്ട് എന്ന പേരിലായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. ഭാരതമാതാവിന്റെ ചിത്രമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എസ്.എഫ്.ഐയും കെസ്.എസ്.യുവും പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഘ സ്വയംസേവകനും പ്രചാരകനുമായിരുന്നു രാജേന്ദ്ര അർലേക്കറെന്നും അദ്ദേഹത്തെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും ശ്രീപദ്മനാഭ സേവാ സമിതിക്ക് വേണ്ടി ആമുഖ പ്രഭാഷണം നടത്തിയ പി. ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടം നടത്തി ജയിൽ ശിക്ഷ അനുഭവിച്ചവരെയും ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ആദരിച്ചു.
Discussion about this post