കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി ശശി തരൂർ എംപി. പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലെന്നാണ് അദ്ദേഹം എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ‘പറക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല. ചിറകുകൾ നിന്റേതാണ്. ആകാശം ആരുടെയും സ്വത്തുമല്ല’-എന്ന എഴുത്തുകാരി അന്ന ഗൗക്കറുടെ ആസ്‌ക് പെർമിഷൻ ടു ഫ്‌ളൈ എന്ന പുസ്തകത്തിലെ വരികൾ കടമെടുത്തുകൊണ്ടാണ് ശശി തരൂരിന്റെ പോസ്റ്റ്
നേരത്തെ ശശി തരൂരിനെതിരെ വിമർശനവുമായി മല്ലികാർജ്ജുൻ ഖാർഗെ രംഗത്തെത്തിയിരുന്നു. ചിലർക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണന്നുമായിരുന്നു ഖർഗെയുടെ വിമർശനം. ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോർഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നിലനിർത്തിയിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിൽ ഉൾപ്പെടെ ഞങ്ങൾ രാജ്യ താല്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു ഞങ്ങൾക്ക് എന്നും പ്രധാനം. പക്ഷേ, മറ്റു ചിലർക്ക് മോദിയാണ് വലുതെന്നായിരുന്നു ഖർഗെയുടെ വിമർശനം. നമുക്കൊന്നും ചെയ്യാൻ കഴിയില്ലല്ലോ തരൂരിന്റെ ഇംഗ്ലീഷ് വായിച്ചിട്ട് തനിക്ക് മനസിലാകുന്നില്ലെന്നും അത് വായിച്ച് മനസിലാക്കാൻ കുറച്ച് സമയം വേണമെന്നും ഖാർഗെ പരിഹസിച്ചു.
Discussion about this post