ദുൽഖർ-പെപ്പെ എന്നിവർ ചേർന്ന് അഭിനയിക്കുന്ന ‘ഐ ആം ഗെയിം’ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിൽ നിന്ന് കൊച്ചിയിലേക്ക് മടങ്ങുന്നതിനിടയിൽ ഫ്‌ളൈറ്റ് യാത്രക്കിടെയുണ്ടായ മറക്കാനാകാത്ത അനുഭവം പങ്കുവച്ച് നടൻ ആന്റണി വർഗീസ്.സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.ഇൻഡിഗോ 6E 6707എന്ന വിമാനത്തിലാണ് താരം യാത്രചെയ്തിരുന്നത്.
പ്രതികൂല കാലാവസ്ഥയിൽ വിമാനം ലാൻറ് ചെയ്യാൻ സാധിച്ചില്ലെന്നും പ്രതിസന്ധി ഘട്ടത്തിലും പതറാതെ നിന്ന വനിത പൈലറ്റും ക്രൂ മെമ്പേഴ്സും അതിശയിപ്പിച്ചെന്നുമാണ് ആൻറണി വർഗീസ് പറയുന്നത്. ‘റെസ്പെക്ട്’ എന്ന അടിക്കുറിപ്പോടെയാണ് നടൻ ഇൻസ്റ്റഗ്രാമൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.പ്രതിസന്ധികൾക്കൊടുവിൽ തങ്ങൾ കൊച്ചിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്നും നടൻ കുറിച്ചു.കഴിഞ്ഞ ദിവസം നടന്ന കാര്യങ്ങൾ ആലോചിക്കുമ്പോൾ അത്ഭുതം തോന്നുകയാണ്. ഐ ആം ഗെയിമൻറെ ചിത്രീകരണം കഴിഞ്ഞ് ഹൈദരാബാദിൽ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു. ഇൻഡിഗോ 6E 6707 വിമാനത്തിലായിരുന്നു യാത്ര. സാധാരണമായാരു യാത്ര തികച്ചും സിനിമയിലേത് പോലെ വ്യത്യസ്തമായൊരു അനുഭവമായി മാറുകയായിരുന്നു.
വിമാനം കൊച്ചിയിലേക്ക് എത്തുന്നതിനിടെ കലാവസ്ഥ പ്രതികൂലമായി. ആദ്യത്തെ ലാൻഡിംഗ് ശ്രമം വനിത പൈലറ്റിന് ഉപേക്ഷിക്കേണ്ടിവന്നു. റൺവേയിൽ നിന്നും ഏതാനും അടി ഉയരെയായിരുന്നു വിമാനം. കൂടുതൽ പ്രയാസമേറിയത് ആയിരുന്നു രണ്ടാം ലാൻഡിംഗ് ശ്രമം. എന്നാൽ ലാൻഡ് ചെയ്യേണ്ടെന്ന് തീരുമാനിച്ച് അവർ വീണ്ടും വിമാനം ആകാശത്തേക്ക് ഉയർത്തി
രോമാഞ്ചം തോന്നിയ നിമിഷമായിരുന്നു അത്. ഏറെ സമ്മർദ്ദം നിറഞ്ഞ സമയത്ത് വളരെ പക്വതയോടെയും ശാന്തമായും തീരുമാനമെടുന്ന പൈലറ്റ്, ഇന്ധനം നിറയ്ക്കാനായി കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. ഈ പിരിമുറുക്കത്തിൽ യാത്രക്കാർ ഒരു നിമിഷം പരിഭ്രാന്തരായിരുന്നു. എന്നാൽ വിമാനത്തിലെ വനിതകളായ ക്രൂ മെമ്പേഴ്സ്, ഈ സാഹചര്യത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. പ്രചോദനമായിരുന്നു അത്.
ഇന്ധനം നിറച്ച് ഞങ്ങൾ വീണ്ടും പറന്ന് ഉയർന്ന് കൊച്ചിയിൽ സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്തു. അപ്പോഴേക്കും ക്യാബിനിൽ കയ്യടികൾ മുഴങ്ങി. കോക്ക്പിറ്റിലെയും ക്യാബിനിലെയും അസാധാരണ വനിതകളോട്, കൃത്യതയും, പ്രൊഫഷണലിസവും നിറഞ്ഞ നിങ്ങളുടെ തീരുമാനങ്ങൾ ഭയാനകമായൊരു സാഹചര്യത്തെ നന്ദിയുടെ നിമിഷമാക്കി മാറ്റി. ഒരുപാട് നന്ദി.
Discussion about this post