“ധാക്കയിലെ ഡോൺ ” എന്ന് കൂട്ടുകാർക്കിടയിൽ അറിയപ്പെടുന്ന ഒരു താരമുണ്ടായിരുന്നു, അയാളുടെ കഥ കേൾക്കുന്ന, ക്രിക്കറ്റിൽ താരങ്ങൾക്ക് വേണ്ട സ്വാതന്ത്രയത്തെക്കുറിച്ച് വാദിക്കുന്ന പാരമ്പര്യവാദികൾ ഒരുനിമിഷം നിശബ്ദമാകും. ഹെൽമെറ്റ് ഉപയോഗിക്കാതെ ചീറിപാഞ്ഞു വരുന്ന പന്തുകളെ നേരിട്ട് അവയെ അടിച്ച് പറത്തുന്ന താരങ്ങളാണ് ഇന്ന് എല്ലാ വിധ സജീകരണങ്ങളോട് കൂടി കളിക്കുന്ന താരങ്ങളെക്കാൾ മികച്ചവർ എന്ന് പറയുന്നവർ നല്ല ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിൽ എത്ര ജീവനുകൾ കളിക്കളത്തിൽ പൊലിയുകയില്ലായിരുന്നു എന്ന് കൂടി ചിന്തിക്കണം. എന്നിരുന്നാലും, ഇത് അപകടകരമായ ഒരു കായിക ഇനമായി നിലനിൽക്കുന്നതിനാൽ മിക്കവാറും എല്ലാ ബാറ്റ്‌സ്മാൻമാരും ഇപ്പോൾ സംരക്ഷണ ഉപകരണങ്ങൾ ധരിക്കുന്നുണ്ടെങ്കിലും, ഷോർട്ലെഗിലും സിലിപോയിന്റിലും അനേകം ഫീൽഡർമാർ ഹെൽമെറ്റ് ഇല്ലാതെ കളിച്ചിരുന്നു പണ്ട് , അവർക്കും എല്ലാ ക്രിക്കറ്റ് പ്രേമികൾക്കും കണ്ണീരോർമയാണ് രമൺ ലാംബ.
ഉത്തർപ്രദേശിലെ മീററ്റിൽ ആയിരുന്നു താരത്തിന്റെ ജനനം. ചെറുപ്പം മുതലേ ഫിറ്റ്നസ്സിനും ക്രിക്കറ്റിനും വലിയ പ്രാധാന്യം നൽകിയ രാമൻ തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ ഇഷ്ടപെടുന്ന ഒരു താരമായിരുന്നു. 1980 മുതൽ 1997 വരെ നീണ്ട 17 വർഷകാലവും രഞ്ജി ടീമിന്റെ ഭാഗമായി നിന്നുകൊണ്ട് 53 .91 ശരാശരിയിൽ 6362 റൺസ് നേടാൻ താരത്തിനായത് അപാരമായ ഫിറ്റ്നസിന്റെ സഹായം കൊണ്ടായിരുന്നു. സ്ഥിരതയോടെയുള്ള പ്രകടനങ്ങൾ 1986 ഓസ്‌ട്രേലേഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ എത്തിച്ചു. ഫൈനൽ മത്സരത്തിൽ പരിക്കേറ്റ കപിൽ ദേവിന് പകരമായിട്ടാണ് താരം ഗ്രൗണ്ടിൽ ഇറങ്ങിയത് .അതിന് ശേഷം നടന്ന ഓസ്‌ടേലിയൻ പര്യടനത്തിൽ 1 സെഞ്ചുറിയും 2 അർദ്ധ സെഞ്ചുറിയും ഉൾപ്പടെ നേടിയ പ്രകടനം ടീമിലെ സ്ഥാനം ഉറപ്പിച്ചു. 1989-ലെ ജവഹർലാൽ നെഹ്‌റു സെഞ്ചുറി കപ്പ് ടൂർണമെന്റിൽ കൃഷ്ണമാചാരി ശ്രീകാന്തുമായി ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ട് ആക്രമണ ബാറ്റിങ്ങിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞതായിരുന്നു. ഇരുവരും ചേർന്ന് തുടക്കത്തിലേ ആക്രമിക്കുന്ന ശൈലിയായാണ് 1996 ലോകകപ്പിൽ സനത് ജയസൂര്യയും റൊമേഷ് കലുവിതാരണയും ചേർന്ന് മാതൃകയാക്കി വിജയിച്ചത്. എന്നാൽ 1989 അവസാനത്തോടെ പരിക്കും മോശം ഫോമും ബുദ്ധിമുട്ടിച്ചു. തിരിച്ചുവരവ് അസാധ്യമായതോടെ രമൺ ലാംബ അയർലഡിലേക്ക് താരം കുടിയേറി
അവിടെ ഐറിഷ് യുവതി കിം മിഷേലിനെ വിവാഹം കഴിച്ച താരം അൾസ്റ്റർ ക്ലബിന് വേണ്ടി കളിച്ചു. അവസരം കിട്ടുമ്പോൾ ഒകെ രഞ്ജി ടീമിന്റെ ഭാഗമായി തിളങ്ങി .എന്തിരുനാലും ജീവിതച്ചിലവ് താങ്ങാൻ കഴിയാതെ ബംഗ്ലാദേശ് രണ്ടാം നിര ക്ലബിന് വേണ്ടി കളിക്കാൻ ഇറങ്ങി. ബംഗബന്ധു സ്റ്റേഡിയത്തിൽ ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്‌പോർട്ടിംഗിനെതിരെ കളിച്ച രമൺ ഫോർവേഡ് ഷോർട്ട്-ലെഗിൽ ഫീൽഡ് ചെയ്യുക ആയിരുന്നു. ഓവറിന്റെ അവസാന 3 പന്ത് മുമ്പാണ് ക്യാപ്റ്റന്റെ നിർദേശ പ്രകാരം താരം അവിടെ ഫീൽഡ് ചെയ്യാൻ എത്തിയത്. എന്നാൽ ക്യാപ്റ്റൻ ഹെൽമെറ്റ് വേണോ എന്ന് ചോദിച്ചപ്പോൾ 3 പന്തുകൾ അല്ലെ ഒള്ളു, ഹെൽമെറ്റ് വേണ്ട എന്ന് താരം മറുപടി പറഞ്ഞു. ആ തീരുമാനം തെറ്റിപ്പോവുകയും മെഹ്റാബ് ഹുസൈൻ എന്ന താരത്തിന്റെ ബാറ്റിങ്ങിൽ പന്ത് തലയിൽ ഇടിച്ച രാമൻ തളർന്ന് വീഴുക ആയിരുന്നു. കൃത്യമായ ചിക്ലിത്സ സമയത്ത് ലഭിക്കാത്തതിനാൽ തന്നെ രാമൻ മരണപ്പെടുകയും ചെയ്തു. ലോകമെമ്പാടും താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് ചടങ്ങുകൾ നടന്നു . പ്രാദേശിക ടീമായ സോണറ്റ് ക്ലബ്ബിന്റെ തൊപ്പി ലാംബയുടെ തലയിൽ വെച്ച് ഭാര്യ കിം അദ്ദേഹത്തിന് ഏറ്റവും വികാരമായ വിട നൽകി
ഫോർവേഡ് ഷോർട്ട്-ലെഗിലെ കണ്ണീർ ഓർമയായി താരം ഇന്നും നിലനിൽക്കുന്നു. ഹെൽമെറ്റ് വെക്കാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അപകട സാധ്യത ഓർമിപ്പിച്ച്…
Discussion about this post