പുരി ജഗന്നാഥ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കാനായി ഭഗവാന്റെ മണ്ണിലേക്ക് ഒഴുകിയെത്തുകയാണ് ജനം.കഴിഞ്ഞ ദിവസം വൈകുന്നേരം മുതൽ പുരി നഗരത്തിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഒരു ലക്ഷത്തോളം ഭക്തർ ഇന്നലെ പുരിയിൽ എത്തി. ജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ സുരക്ഷാക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. കേന്ദ്ര സായുധസേനകൾ ഉൾപ്പെടെ 10,000 സുരക്ഷാ ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ 275-ലധികം സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പോലീസ് ഡ്രോണുകൾ, ഡോഗ് സ്‌ക്വാഡുകൾ, ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥരും വിവിധയിടങ്ങളിലുണ്ട്.
ഇപ്പോഴിതാ പുരി ജഗന്നാഥ ക്ഷേത്ര രഥയാത്രയോടനുബന്ധിച്ച ഒരു വീഡിയോ വൈറലാവുകയാണ്. രഥയാത്രയ്ക്ക് പങ്കെടുക്കാനായി എത്തിയ ജനലക്ഷങ്ങൾക്കിടയിലൂടെ യാതൊരു സമയനഷ്ടത്തിനും ഇടവരുത്താതെ ഒരു ആംബുലൻസ് കടത്തിവിടുന്നതാണ് വീഡിയോ. ഉത്സവത്തോട് അനുബന്ധിച്ച് പ്രദേശത്ത് തമ്പടിച്ചിരിക്കുന്ന ബിജെപി യുവമോർച്ച അംഗങ്ങളാണ് ആംബുലൻസിന് വഴിയൊരുക്കുന്നത്. 1500 ഓളം വരുന്ന ബിജെപി യുവമോർച്ച വളണ്ടിയർസ് ഭക്തജനങ്ങൾക്ക് നടുവിൽ മതിൽപോലെ നിന്ന് വഴിയൊരുക്കുകയായിരുന്നു. ഹൃദ്യമായ കാഴ്ച,സേവനതത്പരായ യുവതലമുറ എന്നൊക്കെയണ് വീഡിയോയ്ക്ക് വരുന്ന അഭിപ്രായങ്ങൾ.
Discussion about this post