ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവായ നീരജ് ചോപ്രയോട് ജാവലിൻ ത്രോയിൽ, തന്നെക്കാൾ കൂടുതൽ ആധിപത്യം സ്ഥാപിക്കാനും മികച്ചവനാകാനും കഴിയുന്ന ഒരു ഇന്ത്യൻ കായിക താരത്തിന്റെ പേര് പറയാൻ പറഞ്ഞാൽ ആരുടെ പേരാകും പറയുക? ക്രിക്കറ്റ് താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിംഗ് സിദ്ധു സ്റ്റാർ സ്‌പോർട്‌സിൽ ഒരു പരിപാടിക്കിടെ നീരജിനോട് തന്നെ ആ ചോദ്യം ചോദിച്ചു.
ജാവലിൻ ത്രോയിൽ ഈ കാലഘത്തിൽ നീരജിനെ പോലെ ഇമ്പാക്ട് ഉണ്ടാക്കിയ മറ്റൊരു താരം തന്നെ ഇല്ലെന്ന് പറയാം. അത്രമാത്രം സ്ഥിരതയോടെ ലോക വേദികളിൽ പ്രകടനം നടത്തി നീരജ് കുറഞ്ഞത് ഒരു മെഡൽ താൻ മത്സരിച്ച ടൂർണമെന്റിൽ നിന്ന് നേടിയിട്ടുണ്ട്. സ്വർണമോ വെള്ളിയോ നേടാത്ത പോരാട്ടങ്ങൾ ഇല്ലെന്ന് തന്നെ പറയാം.
അങ്ങനെ ഉള്ള നീരജിനോട് ഈ ചോദ്യം ചോദിക്കുമ്പോൾ ആരുടെ പേരാകും അദ്ദേഹം പറയുക. വാക്കുകൾ നോക്കാം:
“തീർച്ചയായും ഒരു ഫാസ്റ്റ് ബൗളറായിരിക്കുമെന്ന് ഞാൻ കരുതുന്നു. പൂർണ ഫിറ്റ്നസിൽ പന്തെറിയുന്ന ജസ്പ്രീത് ബുംറക്ക് അതിന് സാധിക്കും എന്നാണ് എന്നാണ് എനിക്ക് തോന്നുന്നത്.”
അതേസമയം ജസ്പ്രീത് ബുംറ നിലവിൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലാണ് കളിക്കുന്നത്. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 5 വിക്കറ്റ് നേടിയ ബുംറക്ക് രണ്ടാം ഇന്നിങ്സിൽ വിക്കറ്റൊന്നും നേടാൻ സാധിച്ചില്ല.
Discussion about this post