“തിരിച്ചുവരവുകൾ എപ്പോഴും തിരിച്ചടികളേക്കാൾ വലുതാണ്” എന്ന് പറയാറുണ്ട്. എല്ലാ സ്ഥലങ്ങളിലും ജയിച്ച്, ജീവിതത്തിൽ ഇതുവരെ തോൽക്കാതെ മുന്നോട്ട് പോയ ആരെ എങ്കിലും നിങ്ങൾക്ക് അറിയാമോ? ഇല്ല, അങ്ങനെ ആരും ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാവരുടെയും ജീവിതത്തിൽ തിരിച്ചടികൾ തീർച്ചയായും വരും. തിരിച്ചടികളുടെ സമയത്തിൽ നിന്ന് തിരിച്ചുവരാൻ നിങ്ങൾ എടുക്കുന്ന അധ്വാനം ഉണ്ടല്ലോ, അവിടെ ജയം നിങ്ങളെ വീണ്ടും അനുഗ്രഹിക്കാൻ തുടങ്ങും. കരിയറിൽ വലിയ തിരിച്ചടികൾ നേരിട്ട നിരവധി ഇതിഹാസ ക്രിക്കറ്റ് താരങ്ങളുണ്ട്. അങ്ങനെയുള്ള ക്രിക്കറ്റ് താരങ്ങളിൽ ചിലർ തിരിച്ചുവന്ന രീതികൾ നമുക്ക് ഒന്ന് നോക്കാം:
1. റിക്കി പോണ്ടിംഗ് (2001)
എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണ് റിക്കി പോണ്ടിംഗ്. എന്നാൽ മികച്ച കളിക്കാർക്കും തിരിച്ചടികൾ ഉണ്ടാകാം എന്ന് പറഞ്ഞത് പോലെ അദ്ദേഹത്തിനും ഉണ്ടായി തിരിച്ചടി. 2001-ൽ ഇന്ത്യൻ പര്യടനം തന്നെ അതിന് ഉദാഹരണം. ഒരു ഇന്ത്യൻ പിച്ചിൽ ഏഷ്യൻ വംശജരല്ലാത്ത ഓരോ കളിക്കാരനും ബാറ്റ് ചെയ്യുന്നത് വെല്ലുവിളി നിറഞ്ഞതാണ്, പോണ്ടിംഗിനും അങ്ങനെ തന്നെ. അന്ന് ആ പരമ്പരയിൽ 5 ഇന്നിംഗ്‌സുകളിൽ ആകെ 17 റൺസ് മാത്രമാണ് പോണ്ടിങ്ങിന് നേടാനായത്.
പരമ്പരയിൽ ആകെ തകർന്ന നിലയിൽ ഉള്ള പോണ്ടിങ്ങിനെയാണ് കാണാൻ സാധിച്ചത്. പിന്നീട് ആഷസ് പരമ്പരയിലും അദ്ദേഹം നിരാശപ്പെടുത്തി. ആഷസ് ഓസ്ട്രേലിയ സ്വന്തമാക്കിയെങ്കിലും പോണ്ടിങ് പരമ്പരയിലെ മൂന്ന് മത്സരത്തിലും ഫോമിൽ എത്തിയില്ല. എല്ലാവരും അദ്ദേഹത്തിന്റെ കഴിവിനെ സംശയിക്കാൻ തുടങ്ങി, പക്ഷേ താമസിയാതെ നാലാം ടെസ്റ്റിൽ 144 റൺസ് നേടി പോണ്ടിംഗ് തിരിച്ചുവരവ് നടത്തി. അതിനുശേഷം അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
2. സച്ചിൻ ടെണ്ടുൽക്കർ (2005-2006)
സച്ചിനെ ഈ കായികരംഗത്തെ മാസ്റ്റർ ബ്ലാസ്റ്റർ എന്ന് വിളിക്കുന്നതിന് ഒരു കാരണമുണ്ട്. 2 പതിറ്റാണ്ടിലേറെയായി ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരുടെ മേൽ ക്രിക്കറ്റ് ദൈവം ആധിപത്യം പുലർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റിൽ സച്ചിനോളം റെക്കോഡുകളും നേട്ടങ്ങളും സ്വന്തമാക്കിയ മറ്റൊരു താരവും ഇല്ല. എന്നാൽ അതിനർത്ഥം അദ്ദേഹം തന്റെ കരിയറിൽ ഒരിക്കലും നിറം മങ്ങിയിട്ടില്ല എന്നല്ല. സച്ചിനും പരാജയപ്പെട്ട സന്ദർഭം ഉണ്ടായിട്ടുണ്ട്.
2004-ൽ ടെസ്റ്റ് കരിയറിൽ മിന്നി നിന്ന സച്ചിന്റെ ഗ്രാഫ് 2005-ൽ താഴേക്ക് പോയി, 2006-ൽ കൂടുതൽ മോശമായി. അദ്ദേഹത്തിന്റെ ശരാശരി ഷോട്ടുകൾ 94-ൽ നിന്ന് 44 ആയും പിന്നെ അത് 24 ആയും കുറഞ്ഞു. ഇതോടെ സച്ചിന്റെ രക്തത്തിനായിട്ടും മുറവിളി ഉണ്ടായി. പക്ഷേ 2007-ൽ അദ്ദേഹം ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തി, വരും വർഷങ്ങളിൽ അദ്ദേഹത്തിന്റെ ശരാശരി 55 ആയും പിന്നീട് 67 ആയും പിന്നീട് 78 ആയും ഉയർന്നതും നമ്മൾ കണ്ടു.
3. എബി ഡിവില്ലിയേഴ്‌സ് (2006-2007)
കായിക ചരിത്രത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന എബി ഡിവില്ലിയേഴ്‌സും ഒരു സമയത്ത് ബുദ്ധിമുട്ടുകൾ നേരിട്ടു. തുടക്ക കാലത്തെ അസാധ്യ മികവിലൂടെ വാർത്ത തലക്കെട്ടുകളിൽ ഇടം നേടിയ ഡിവില്ലിയേഴ്‌സ് വമ്പൻ ആധിപത്യമാണ് എല്ലാ ഫോർമാറ്റിലുമായി കാണിച്ചത്. എന്നാൽ 2006 ലും 2007 ലും ആയി കളിച്ച 20 ടെസ്റ്റിൽ ഡിവില്ലേഴ്‌സിന് താളം കണ്ടെത്താൻ ആയില്ല.
എന്നാൽ 2007 ൽ തന്നെ, വെസ്റ്റ് ഇൻഡീസിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ 2 അർദ്ധസെഞ്ച്വറികൾ നേടി അദ്ദേഹം മികച്ച തിരിച്ചുവരവ് നടത്തി. ശേഷം 2008 മുതൽ 2018 ലെ ടെസ്റ്റ് കരിയർ അവസാനിക്കുന്നതുവരെ അദ്ദേഹത്തിന്റെ ശരാശരി കുറഞ്ഞത് 45 ആയി തന്നെ നിന്നു.
4 വിരാട് കോഹ്‌ലി (2014)
“ഇതിഹാസം” വിരാട് കോഹ്‌ലിയെ ഒറ്റ വാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. സ്ഥിരതയോടെ മൂന്ന് ഫോർമാറ്റുകളിലും ആധിപത്യം തുടർന്ന താരത്തിന് 2014-ൽ, ഇംഗ്ലണ്ടിൽ പര്യടനം നടത്തിയപ്പോൾ അതിൽ ഓർക്കാൻ ഒന്നും തന്നെ ഇല്ലായിരുന്നു. ഈ പരമ്പരയിൽ ജെയിംസ് ആൻഡേഴ്‌സന്റെ മികച്ച സ്വിംഗിനെയും സീം മൂവ്‌മെന്റിനെയും നേരിടാൻ കഴിയാതെ കോഹ്‌ലി ദുരന്തമായി.
എന്നാൽ തുടർന്ന് ഓസ്‌ട്രേലിയൻ പര്യാടനത്തിലും ഇന്ത്യൻ മണ്ണിൽ നടന്ന മത്സരങ്ങളിലും തിളങ്ങിയ കോഹ്‌ലി ട്രാക്കിലായി. മോശം കാലത്തെ അതിജീവിക്കാൻ നന്നായി അധ്വാനിച്ചാൽ മതിയെന്ന് നമ്മളെ കാണിച്ചു.
Discussion about this post