സൂപ്പർസ്റ്റാറായി തിളങ്ങിനിൽക്കുന്ന സമയത്ത് തനിക്ക് അധോലോകത്ത് നിന്ന് ക്ഷണം ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ആമിർ ഖാൻ.പണമുൾപ്പെടെ പലതും വാഗ്ദാനം ചെയ്‌തെങ്കിലും താനത് നിരസിച്ചു.തന്നെ ആകർഷിക്കാനായി വലിയ ഓഫറുകളാണ് അവർ മുന്നോട്ടുവെച്ചതെന്നും അദ്ദേഹം പറഞ്ഞു
1990 കളുടെ അവസാനം നടന്ന സംഭവമാണ് ആമിർ ഖാൻ ഇപ്പോൾ ഓർത്തെടുത്തത്. മിഡിൽ ഈസ്റ്റിൽ നടന്ന ഒരു പാർട്ടിയിലേക്കാണ് അധോലോക സംഘാംഗങ്ങൾ തന്നെ ക്ഷണിച്ചതെന്ന് ആമിർ പറഞ്ഞു. പങ്കെടുക്കാൻ സമ്മർദ്ദമുണ്ടായിട്ടും താൻ വഴങ്ങിയില്ല. പണമുൾപ്പെടെ കൂടുതൽ വലിയ വാഗ്ദാനങ്ങളുമായി അവർ വീണ്ടും വന്നുകൊണ്ടേയിരുന്നു. വരാൻ വീണ്ടും വിസമ്മതിച്ചപ്പോൾ അവരുടെ സ്വരം മാറിയെന്നും ആമിർ കൂട്ടിച്ചേർത്തു.
ആദ്യ ഭാര്യ റീന ദത്തയുമായുള്ള ബന്ധം പിരിഞ്ഞ ശേഷം താൻ മദ്യത്തിന് അടിമയായെന്നും താരം പറഞ്ഞു. ജീവിതം അവസാനിപ്പിക്കാനായിരുന്നു താൻ ആ സമയത്ത് മദ്യപിച്ചിരുന്നതെന്നും ആമിർ ഖാൻ പറയുന്നു. തകർന്നു പോയ താൻ അഭിനയിക്കുന്നത് നിർത്തി. വീടിന് പുറത്തിറങ്ങുന്നത് പോലും ഇല്ലാതായെന്നാണ് ആമിർ ഖാൻ പറയുന്നത്.
Discussion about this post