ഹൈദരാബാദ് : തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ 10 മരണം. സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രിയൽ ആണ് സ്ഫോടനം ഉണ്ടായത്. ഫാക്ടറിയിലെ റിയാക്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടനത്തിന് കാരണമായത്. മരിച്ചു 10 പേരും ഫാക്ടറിയിലെ തൊഴിലാളികളാണ്.
അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്. ഉഗ്രസ്ഫോടനമാണ് ഫാക്ടറിയിൽ ഉണ്ടായതെന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. സ്ഫോടനത്തിൽ തൊഴിലാളികൾ 100 മീറ്റർ വരെ ദൂരേക്ക് തെറിച്ചുവീണു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണയ്ക്കുകയും രക്ഷാപ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.
തെലങ്കാനയിലെ പശമൈലാരം ഗ്രാമത്തിലാണ് സിഗാച്ചി കെമിക്കൽ ഇൻഡസ്ട്രി സ്ഥിതിചെയ്യുന്നത്. 11 അഗ്നിശമനസേന യൂണിറ്റുകൾ ആണ് തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നത്. ഫാക്ടറിയ്ക്കുള്ളിൽ ഏതാനും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ എണ്ണം വ്യക്തമല്ലാത്തതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് അഗ്നിശമനസേന സൂചിപ്പിക്കുന്നത്.
Discussion about this post