പാവപ്പെട്ട ദളിത് കുടുംബങ്ങളിലെപെൺകുട്ടികളെ വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയ കേസിൽ യുവതി ഉൾപ്പെടെ രണ്ട് പേരെഅറസ്റ്റ് ചെയ്തു. ലിൽഹട്ട് ഗ്രാമത്തിലെ താമസക്കാരായ കഹ്കാഷ ബാനോ (19), മുഹമ്മദ് കൈഫ് (25) എന്നിവരാണ് അറസ്റ്റിലായത്.
ജൂൺ 28 ന് ലിൽഹട്ട് ഗ്രാമത്തിലെ ഗുഡ്ഡി ദേവി എന്ന സ്ത്രീ ഫുൽപൂർ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മെയ് 8 ന് കഹ്കാഷ ബാനോയും മറ്റൊരാളും 15 വയസ്സുള്ള തന്റെ മകളെ പണം നൽകി വശീകരിച്ച് മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയി എന്നാണ് പരാതി.
പരാതിയ്ക്ക് മേൽ ഫുൽപൂർ എസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തിൽ കഹ്കാഷ ബാനോ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ മതപരിവർത്തനത്തിനായി കേരളത്തിലേക്ക് കൊണ്ടുപോയിരുന്നുവെന്ന്
മെയ് 8 ന് കഹ്കാഷ ബാനോ മുഹമ്മദ് കൈഫിനെ വിളിച്ച് ഇരുവരെയും പ്രയാഗ്രാജ് ജംഗ്ഷനിലെത്തിക്കാൻ ആവശ്യപ്പെട്ടു. ആദ്യം ഡൽഹിയിലേക്കും പിന്നീട് കേരളത്തിലേക്കും ട്രെയിനിൽ കയറിയതായും അന്വേഷണത്തിൽ വ്യക്തമായി. മുഹമ്മദ് കൈഫ് പെൺകുട്ടിയോട് മോശമായി പെരുമാറുകയും ഗർഭഛിദ്ര ശ്രമം നടത്തുകയും ചെയ്തുവെന്നും ആരോപണമുണ്ടെന്ന് ഡിസിപി കൂട്ടിച്ചേർത്തു.
തൃശൂരിലെത്തിയ പെൺകുട്ടിയെ മതംമാറാൻ പണം വാഗ്ദാനം ചെയ്തു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘമാണ് പിന്നിലെന്ന് പെൺകുട്ടിക്ക് ബോധ്യപ്പെട്ടു. ഇതിനിടെ പെൺകുട്ടി അവരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. പോലീസിനെ സമീപിച്ച് ദുരിതങ്ങൾ വിവരിച്ചു. തുടർന്ന് പോലീസ് പ്രയാഗ്രാജിലെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടു. പെൺകുട്ടിയെ തൃശൂരിലെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയുമായിരുന്നു
Discussion about this post