സ്റ്റാർ ക്രിക്കറ്റ് താരവും പഞ്ചാബ് കിംഗ്സ് (പിബികെഎസ്) ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ തന്റെ വീട്ടിൽ അമ്മയാടൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഇപ്പോൾ ഇടവേളയിൽ നിൽക്കുന്ന ശ്രേയസ് ഒഴിവുസമയം വീട്ടിൽ അമ്മയോട് ഒപ്പം ക്രിക്കറ്റ് കളിച്ചാണ് ആഘോഷിക്കുന്നത് . അമ്മയുടെ പന്തിൽ മകൻ ഔട്ട് ആകുന്നതും വിഡിയോയിൽ കാണാം.
പഞ്ചാബ് കിംഗ്‌സ് അവരുടെ ഔദ്യോഗിക എക്സ് പേജിൽ വീഡിയോ പങ്കുവെക്കുകയും ചെയ്‌തു. അമ്മയുടെ പന്തിൽ ബാറ്റുചെയ്യുന്ന ശ്രേയസ് അയ്യരെയാണ് വീഡിയോയിൽ കാണാനാവുക. വീട്ടിന്റെ ഒരു ഭാഗത്ത് ക്രിക്കറ്റ് കളിക്കുകയാണ് ഇരുവരും. അമ്മ ശ്രേയസിനു പന്തെറിഞ്ഞു കൊടുക്കുന്നതാണ് വീഡിയോ. ഒരു പന്ത് ശ്രേയസിന് കൊള്ളിക്കാൻ ആകട്ടെ അത് വിക്കറ്റ് ആകുമ്പോൾ ‘അമ്മ ആഘോഷിക്കുന്നതും വിഡിയോയിൽ കാണാം.
“താൻ ബൗൾഡ് ആയിട്ടും ശ്രേയസിന് പ്രശ്നമില്ലാത്ത ഒരേ ഒരു സമയം” എന്ന തലക്കെട്ടിലാണ് പഞ്ചാബ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും വീഡിയോയുടെ താഴെ രസകരമായ കമെന്റുകൾ നിറയുകയാണ്. ബുംറ ഇല്ലെങ്കിൽ എന്താ ഇനി നമുക്ക് ശ്രേയസിന്റെ ‘അമ്മ ഉണ്ടല്ലോ, അടുത്ത ലേലത്തിൽ ടീമിലെത്തിക്കാൻ പ്രീതിയോട് പറയുക ഉൾപ്പെടെയാണ് കമെന്റുകൾ.
ഇപ്പോൾ നടക്കുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഇടം കിട്ടാതിരുന്ന ശ്രേയസിനെ ഇനി ബംഗ്ലാദേശ് പരമ്പരയിൽ ആയിരിക്കും കാണാൻ സാധിക്കുക.
Only time SARPANCH won’t mind getting bowled! 😂♥️ pic.twitter.com/jYUDd7DkD7
— Punjab Kings (@PunjabKingsIPL) June 30, 2025
Discussion about this post