തിരുവനന്തപുരം : രാജ്ഭവനിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കേരള സർവകലാശാല രജിസ്ട്രാറെ വൈസ് ചാൻസിലർ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണ് എസ്എഫ്ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നത്.
ഗവർണർ തിരികെ മടങ്ങണം എന്ന മുദ്രാവാക്യത്തോടെ ആയിരുന്നു എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. വെള്ളയമ്പലത്ത് വെച്ച് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് ഭേദിച്ച് എസ്എഫ്ഐ പ്രവർത്തകർ മുന്നോട്ട് പോയതോടെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.
പ്രതിഷേധത്തെ തുടർന്ന് രാജ്ഭവന് മുന്നിൽ വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഗവർണർ വിളച്ചിലെടുക്കരുതെന്നും ആർഎസ്എസ് വണങ്ങുന്ന ബിംബങ്ങളെല്ലാം ശാഖയ്ക്കകത്ത് വെച്ച് വണങ്ങിയാൽ മതിയെന്നും എസ്എഫ്ഐ ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു. അടുത്ത ദിവസങ്ങളിലും എസ്എഫ്ഐ സമരം തുടരുമെന്നാണ് സൂചന.
Discussion about this post