സൈന്യത്തിനായി 1.03 ലക്ഷം കോടി രൂപയുടെ ആയുധങ്ങൾ വാങ്ങാൻ അനുമതിയായി. ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് ആയുധ ഇടപാടിന് അനുമതി നൽകിയത്.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് ആയുധം വാങ്ങാനുള്ള അനുമതി നൽകിയത്. കവചിത വാഹനങ്ങൾ, ഇലക്ട്രോണിക് വാർഫയർ സംവിധാനങ്ങൾ, സർഫസ് ടു എയർ മിസൈലുകൾ എന്നിവയാണ് പ്രധാനമായും വാങ്ങുക. കര-നാവിക-വ്യോമ സേനകൾക്ക് വേണ്ടിയാണ് വമ്പൻ ആയുധ ഇടപാടിന് കളമൊരുങ്ങുന്നത്.
കുഴിബോംബ് സ്ഫോടനത്തെ പ്രതിരോധിക്കുന്ന വാഹനങ്ങളും, അന്തർവാഹിനികളും വാങ്ങുന്നവയിലുൾപ്പെടുമെന്നാണ് വിവരം.
Discussion about this post