ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് ശേഷം ബിസിസിഐ അവതരിപ്പിച്ച പുതിയ നിയമം ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ ലംഘിച്ചു. ബോർഡ് കൊണ്ടുവന്ന പുതിയ നിയമങ്ങൾ അനുസരിച്ച്, ഒരു കളിക്കാരനും സ്വന്തം നിലയിൽ ഒരു വേദിയിലേക്ക് യാത്ര ചെയ്യാൻ അനുവാദമില്ല, ടീം ബസ് മാത്രമേ താരങ്ങൾക്ക് ഉപയോഗിക്കാവൂ. ആ നിയമമാണ് ഇന്നലെ ജഡേജ തെറ്റിച്ചത്.
ഇഎസ്പിഎൻ ക്രിക്ക്ഇൻഫോ പ്രകാരം, ഇന്ത്യൻ ടീമിലെ മറ്റ് അംഗങ്ങളെക്കാൾ വളരെ മുമ്പാണ് ജഡേജ രണ്ടാം ദിവസം എഡ്ജ്ബാസ്റ്റണിൽ എത്തിയത്. അതായത് അദ്ദേഹം ടീം ബസ് ഉപയോഗിച്ചില്ല. സ്വന്തമായി യാത്ര ചെയ്തുകൊണ്ട് ബിസിസിഐയുടെ നിയമം തെറ്റിച്ചു. എന്നിരുന്നാലും, നിയമ ലംഘിച്ചതിന് ബിസിസിഐയിൽ നിന്ന് അദ്ദേഹത്തിന് പിഴ ഈടാക്കാൻ സാധ്യതയില്ലെന്ന് റിപ്പോർട്ട് പറയുന്നു. കളി പുനരാരംഭിക്കുന്നതിന് മുമ്പ് കുറച്ച് പരിശീലനം നേടുന്നതിനായിട്ടാണ് അദ്ദേഹത്തെ നേരത്തെ ഗ്രൗണ്ടിൽ എത്തിയതിന് എന്നാണ് വാർത്ത.
ഓസ്ട്രേലിയയ്‌ക്കെതിരായ പരമ്പര തോൽവിയെത്തുടർന്ന് ബിസിസിഐ ഈ നിയമം കൊണ്ടുവന്നത് എന്ന് ശ്രദ്ധിക്കണം. അച്ചടക്കം കൊണ്ടുവരുക എന്ന ലക്ഷ്യത്തിൽ കൊണ്ടുവന്ന നിയമം ആയിരുന്നു ഇത്. അതേസമയം ഇന്നലെ നേരത്തെ എത്തി പരിശീലനമൊക്കെ നടത്തിയ ജഡേജ 89 റൺസ് നേടി തിളങ്ങി. സെഞ്ച്വറി നഷ്ടം ആയെങ്കിലും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലുമായി നിർണായകമായ ഒരു കൂട്ടുകെട്ടിൽ അദ്ദേഹം ഭാഗമായി.
ഇന്നലെ ആദ്യ ഇന്നിങ്സിൽ 587 റൺ നേടിയ ഇന്ത്യക്ക് മറുപടി നൽകാൻ ഇംഗ്ലണ്ട് 100 – 5 എന്ന നിലയിലാണ് നിൽക്കുന്നത്.
Discussion about this post