ജൂലൈ അഞ്ചിന് രാവിലെ ജപ്പാനിൽ അതിഭീകര സുനാമി ഉണ്ടാകുമെന്ന റിയോ തത്സുകിയുടെ പ്രവചനം പാഴ് വാക്കായി. ദുരന്തങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നും അനിഷ്ടങ്ങളൊന്നുമില്ലാതെ രാജ്യം രക്ഷപ്പെട്ടെന്നും റിയോയുടെ ആരാധകർ പറയുമ്പോൾ ജപ്പാന് നഷ്ടം കോടിക്കണക്കിന് ഡോളറുകളാണ്.
റിയോ തത്സുകിയുടെ പ്രവചനം മാത്രം കാരണം ജപ്പാനിലേക്കുള്ള വിമാനസർവീസുകൾ പലതും റദ്ദാക്കപ്പെടുകയും വിനോദസഞ്ചാരികളുടെ വരവ് കുറയുകയും ചെയ്തിരുന്നു. പ്രവചനം യാഥാർത്ഥ്യമാകുമെന്ന ഭയം മൂലം ജപ്പാനിലേക്കുള്ള നിരവധി വിമാനയാത്രകൾ റദ്ദാക്കപ്പെട്ടിരുന്നു. തത്സുകിയുടെ പ്രവചനം മൂലം ജപ്പാന് 3.9 ബില്യൺ ഡോളറിന്റെ നഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ.
പ്രശസ്ത ബൾഗേറിയൻ പ്രവാചക ബാബ വംഗയോട് ഉപമിക്കപ്പെടുന്ന ജപ്പാനിൽ നിന്നുള്ള കോമിക് കലാകാരിയാണ് റിയോ തത്സുകി. പുതിയ ബാബ വംഗ’ എന്നറിയപ്പെടുന്ന തത്സുകി, ഫ്രെഡി മെർക്കുറിയുടെയും രാജകുമാരി ഡയാനയുടെയും മരണം, 2011 ലെ കോബി ഭൂകമ്പം, കോവിഡ്-19 പാൻഡെമിക് തുടങ്ങിയ സംഭവങ്ങൾ മുമ്പ് പ്രവചിച്ചിട്ടുണ്ട്. 2011ലെ ഭൂകമ്പവും അതേതുടർന്നുണ്ടായ സുനാമിയും ഇവരുടെ കൃതിയുടെ കവർ പേജിൽ തന്നെയാണ് രേഖപ്പെടുത്തിയത്. അതിൽ പറയുന്ന ദിവസം തന്നെയാണ് അതിൽ വിശദീകരിച്ചതുപോലെ ദുരന്തമുണ്ടായത്. ഇതുകൊണ്ടാണ് ജൂലൈ 5 ന് ദുന്തമുണ്ടാകുമെന്ന ആളുകൾ കരുതിയതും ഭയപ്പെട്ടതും.
Discussion about this post